വാഹനത്തിലേക്ക് ചീറ്റ ചാടികയറി; സെൽഫി എടുത്ത് യുവാവ്

വാഹനത്തിന്‍റെ പുറത്തേക്ക് ഒരു ചീറ്റ കയറി . പേടിച്ച് മാറുന്നതിന് പകരം ചീറ്റയ്ക്കൊപ്പം സെൽഫി എടുത്തു യുവാവ്.ഒരു സഫാരി ​ഗൈഡാണ് ഇത്തരത്തില്‍ സെല്‍ഫി എടുത്തത്. ഇങ്ങനെ ചീറ്റയ്ക്കൊപ്പം സെൽഫി എടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ടൂറിസ്റ്റുകൾ നോക്കിയിരിക്കെ ഒരു ചീറ്റ അവരുടെ വാഹനത്തിന്റെ അടുത്തേക്ക് ഓടി വരുന്നതും അതിന് മുകളിലേക്ക് കയറുകയും ചെയ്യുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. ചീറ്റ പിന്നീട് വാഹനത്തിന്റെ സൺറൂഫിലേക്ക് കയറുകയും അതിന്റെ മുകളിൽ വിശ്രമിക്കുകയും ചെയ്യുന്നു.

ചീറ്റയുടെ ഈ പ്രവൃത്തി കണ്ട് വാഹനത്തിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ ആകെ പരിഭ്രാന്തരാവുകയും ചെയ്യുന്നു. ചീറ്റയാണ് എങ്കിൽ അവിടെ ഇരിക്കുന്നത് അങ്ങ് ഇഷ്ടപ്പെട്ട പോലെ അവിടെ തന്നെ ഇരിക്കുകയാണ്. അതോടെ അത് അക്രമിക്കുമോ എന്ന ഭയത്തിലായി വാഹനത്തിലുണ്ടായിരുന്നവർ. എന്നാൽ, അതേ സമയം തന്നെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വാഹനത്തിലുണ്ടായിരുന്ന ഒരു സഫാരി ​ഗൈഡ് അവിടെ നിന്നും എഴുന്നേൽക്കുകയും ചീറ്റയുടെ തൊട്ടടുത്തേക്ക് പോവുകയും ചീറ്റയ്ക്കൊപ്പം സെൽഫി എടുക്കുകയും ചെയ്യുകയാണ്.

ഐഎഫ്‍എസ് ഓഫീസർ ക്ലമന്റ് ബെൻ ആണ് ഈ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. ആഫ്രിക്കൻ സെൽഫി, ചീറ്റ സ്റ്റൈൽ എന്ന് ഇതിന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റ് ചെയ്തതും. എന്നാൽ, രണ്ട് തരത്തിൽ ആളുകൾ ഇതിനോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *