ഒടുവില്‍ ഭാഗ്യദേവത എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ സമ്മാനവുമായെത്തി…

ഒരുനാള്‍ തനിക്കും ഭാഗ്യം വരുമെന്ന് വിശ്വാസത്താല്‍ ലോട്ടറി എടുത്തുകൊണ്ടേയിരുന്നു. ഒടുവില്‍ ഭാഗ്യദേവത എണ്‍പാതാം പിറന്നാള്‍ ദിനത്തില്‍ തേടിയെത്തി.കനേഡിയന്‍ സ്വദേശിയ ജോണ്‍ ഹാരിസിന് ഇത്തരമൊരു അനുഭവമുണ്ടായത്.


കഴിഞ്ഞ 50 വര്‍ഷമായി അദ്ദേഹം സ്വന്തം ഭാഗ്യം തേടുന്നു. ഒടുവില്‍ 80 വയസില്‍ പിറന്നാള്‍ ദിവസം ഭാഗ്യം അദ്ദേഹത്തെ തേടിയെത്തി.ഒരു ലക്ഷം കനേഡിയന്‍ ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 60 ലക്ഷത്തിന് മുകളില് വരും.

എന്നത്തേത് പോലെ ലോട്ടറി ഏജന്‍സിയായ മിനി മാര്‍ട്ടിന്‍റെ മുന്നിലെത്തിയപ്പോള്‍ 5 കനേഡിയന്‍ ഡോളര്‍ നല്‍കി ഒരു ലോട്ടറി എടുത്തു. പിന്നേറ്റ് അദ്ദേഹത്തിന്‍റെ പിറന്നാളായിരുന്നു. രാവിലെ ലോട്ടറി റിസള്‍ട്ട് വന്നപ്പോള്‍, പതിവ് ചടങ്ങ് പോലെ അദ്ദേഹം ടിക്കറ്റ് നമ്പര്‍ ചുരണ്ടി നോക്കിയപ്പോള്‍ 32! അതെ ഒന്നാം സമ്മാനം അടിച്ച അതേ നമ്പര്‍. തിരിച്ചും മറിച്ചും നോക്കിയിട്ടും 32. ഇൻസ്‌റ്റന്‍റ് ബിങ്കോ ലോട്ടറിയുടെ ഏറ്റവും ഉയർന്ന സമ്മാനത്തിന് ജോണ്‍ ഹാരിസ് അര്‍ഹനായിരിക്കുന്നു. ലോട്ടറി സമ്മാനം തന്‍റെ ജന്മദിന സമ്മാനമാണെന്ന് അദ്ദേഹം പറയുന്നു. .

1980 മുതല്‍ ജോണ്‍ ഹാരിസ് ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നു. മധ്യവയസിലേക്ക് കടന്ന ആ കാലത്ത് കുറച്ചതിധം പണം ഒന്നിച്ച് കിട്ടിയാല്‍ അദ്ദേഹത്തിന് പല പദ്ധതികള്‍ക്ക് പണം ചെലവഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ഓരോ തവണ തന്നെ തേടി ഭാഗ്യം എത്താതായപ്പോഴും അടുത്ത തവണ എന്ന് ജോണ്‍ സമാധാനിച്ചു. അങ്ങനെ എനിക്കാ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് ഓന്‍റാരിയോ ലോട്ടറി ഏജന്‍സിയോട് ജോണ്‍ ഹാരിസ് തനിക്ക് ഭാഗ്യം ലഭിച്ച ദിവസത്തെക്കുറിച്ച് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *