സ്രാവ് നിറഞ്ഞ കടലില്‍ രാത്രി നീന്തിയത് 17 മണിക്കൂര്‍

മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ അപകടത്തില്‍പ്പെടുകയും തുടര്‍ന്നുള്ള അതിസാഹസികമായ രക്ഷപ്പെടല്‍ എങ്ങനെയായിരുന്നുവെന്ന് ഡീര്‍ എന്ന ആസ്ത്രേലിയന്‍ നാവികന്‍ വെളിപ്പെടുത്തി.

വിക്ടോറിയയിൽ നിന്നുള്ള ജോൺ ഡീർ 2019 -ൽ കൈയ്യിലുള്ളതെല്ലാം വിറ്റു പെറുക്കിയാണ് യാത്രക്കുള്ള പണം ഉണ്ടാക്കിയത്. ലോകം ചുറ്റാനുള്ള ശ്രമത്തിനിടെയാണ് ഡീറിന് അപകടം സംഭവിക്കുന്നത്. മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്ന് തെറിച്ചുവീണ ഡീർ സ്രാവുകൾ നിറഞ്ഞ കടലിലൂടെ പതിനേഴ് മണിക്കൂർ തുടർച്ചയായി നീന്തിയാണ് രക്ഷപ്പെട്ടത്. അതും രാത്രി ഇരുട്ടത്ത്, ഒരു ലൈഫ് ജാക്കറ്റ് പോലുമില്ലാതെയാണ് അദ്ദേഹം ഇത്രയും ദൂരം നീന്തിയത്.

പനാമ തീരത്ത് സ്രാവുകളുടെ ഇടം എന്നറിയപ്പെടുന്ന പ്രദേശത്താണ് അപകടം ഉണ്ടായത്. കൊളംബിയയിൽ നിന്ന് പനാമയിലേക്കുള്ള 30 മണിക്കൂർ യാത്രയുടെ ഒടുവിലായിരുന്നു അത് സംഭവിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു.യാത്രക്കിടെ അദ്ദേഹം ബോട്ട് ഓട്ടോപൈലറ്റിലാക്കി മീൻ പിടിക്കുകയായിരുന്നു. ചൂണ്ടയിൽ കുരുങ്ങിയ ചൂര മീനിനെ കോരിയെടുക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ബാലൻസ് തെറ്റി ബോട്ടിന്റെ പുറകിൽ നിന്ന് തെന്നി കടലിലേയ്ക്ക് വീഴുകയായിരുന്നു. “വെള്ളത്തിൽ വീണപ്പോൾ ഞാൻ മരിക്കാൻ പോവുകയാണെന്ന് തീർച്ചപ്പെടുത്തി” അദ്ദേഹം പറഞ്ഞു. രാത്രിലാണ് അപകടം സംഭവിച്ചത് അത് അതിജീവനത്തെ സാരമായി ബാധിച്ചു.

ഇരുട്ടില്‍ ഒന്നും ഒന്നും കാണാൻ കഴിയാതെ സ്രാവുകളുള്ള വെള്ളത്തിൽ എങ്ങനെ താൻ നീന്തിയെന്ന് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം പറയുന്നു. ബോട്ട് ഓട്ടോ പൈലറ്റിലായത് കൊണ്ട് കടലിൽ അത് തനിയെ മുന്നോട്ട് പോയി. ബോട്ട് എന്നിൽ നിന്ന് വേഗത്തിൽ അകന്ന് നീങ്ങി. ഏകദേശം 17 കിലോമീറ്റർ ദൂരം ലൈഫ് ജാക്കറ്റ് പോലുമില്ലാതെ ഞാൻ നീന്തി” അദ്ദേഹം ഓർക്കുന്നു. നീന്തുന്നതിനിടെ മത്സ്യങ്ങളുടെ ആക്രമണവും ഉണ്ടായിരുന്നു. ഒടുവില്‍ എല്ലാപ്രതിസന്ധികളെയും അതിജീവിച്ച് ഒരു പാറപ്പുറത്ത് അഭയം തേടിയതായും ഡീര്‍ പറയുന്നു.ഡെയ്‌ലി മെയിൽ ഓസ്‌ട്രേലിയയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ചത്.

ജോൺ ഇപ്പോൾ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ അടിയന്തര പാസ്‌പോർട്ട് തേടുകയാണ് 2019-ൽ ആരംഭിച്ച തന്റെ കപ്പൽയാത്ര പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ്ജോണ്‍ ഡീര്‍ എന്ന നാവികന്‍..

Leave a Reply

Your email address will not be published. Required fields are marked *