മഞ്ജു വാര്യര്‍ @43

മഞ്ജു വാര്യര്‍ക്ക് ഇന്ന് നാല്‍പത്തിമൂന്നാം ജന്മദിനം.കലോത്സവവേദികളില്‍ നിന്നായിരുന്നു മഞ്ജു വാര്യര്‍ എന്ന ചലച്ചിത്രതാരത്തിന്‍റെ ഉദയം.തുടര്‍ച്ചയായ രണ്ട് വര്‍ഷം സംസ്ഥാന കലോത്സവത്തില്‍ കലാതിലകം നേടി.1995ല്‍ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യത്തിലൂടെ മലയാള സിനിമയില്‍ എത്തി.സാക്ഷ്യമാണ് ആദ്യ ചിത്രമെങ്കിലും 1996ല്‍ പുറത്തിറങ്ങിയ സല്ലാപത്തിലൂടെയാണ് മഞ്ജു നായികയാവുന്നത്.

പിന്നീടങ്ങോട്ട് എണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയെ സമ്പുഷ്ടമാക്കാന്‍ മഞ്ചു എന്ന അതുല്യ പ്രതിഭക്കായി.കമലിന്‍റെ ഈ പുഴയും കടന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം മഞ്ജുവിനെ തേടിയെത്തുന്നത്.ടികെ രാജീവ് കുമാറിന്‍റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജു സ്വന്തമാക്കി.ജീവിവത്തില്‍ പല പ്രതിസന്ധികളും നേരിട്ടെങ്കിലും പിന്നീട് 15 വർഷത്തിന് ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തി.

2014ല്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി മഞ്ജു ഏവരെയും ഞെട്ടിച്ചു.പിന്നീടങ്ങോട്ട് എണ്ണം പറഞ്ഞ ശക്തമായ കഥാപാത്രങ്ങളുമായി മഞ്ജു മലയാളി മനസ്സിൽ ചിരകാല പ്രതിഷ്ഠ നേടി. ഇപ്പോൾ ജയസൂര്യയുമൊത്തുള്ള പുതിയ ചിത്രത്തിൻ്റെ തിരക്കിലാണ് മഞ്ജു.

Leave a Reply

Your email address will not be published. Required fields are marked *