മോഹൻ ലാലിന്റെ ജന്മദിനം സമ്മാനമായി മരക്കാറിന്റെ ഗാനം പുറത്ത് വിട്ട് പ്രിയദർശൻ

മലയാളത്തിന്റെ അഭിമാനമായ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ജന്മദിനം പ്രമാണിച്ച് ഇന്ന് സൈന മ്യൂസിക്ക് യുട്യൂബ് ചാനൽ,ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു.പ്രിയദർശൻ രചനയും സംവിധാനവും നിർവഹിക്കുന്ന മോഹൻലാൽ ചിത്രമായ
” മരക്കാർ അറബിക്കടലിന്റെ സിംഹം”ഹൃദ്യമായ ഗാനമാണിത്

പ്രിയദർശൻ എഴുതി റോണി റാഫേൽ സംഗീതം പകർന്ന് വിഷ്ണു രാജ് ആലപിച്ച “ചെമ്പിന്റെ ചേലുള്ള…” എന്നാരംഭിക്കുന്ന ഗാനമാണ് സൈന മ്യൂസിക്ക് മോഹൻലാലിന്റെ ജന്മദിനമായ ഇന്ന് പ്രകാശനം ചെയ്തത്.തമിഴ്,കന്നട, തെലുങ്ക്,ഹിന്ദി,മലയാളം തുടങ്ങിയ അഞ്ചു ഭാഷകളിലും ഈ ഗാനം അവതരിപ്പിക്കുന്നുണ്ട്.


.
അർജ്ജുൻ സർജ, സുനിൽ ഷെട്ടി,പ്രഭു,
മുകേഷ്, നെടുമുടി വേണു, സിദ്ദിഖ്, മഞ്ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ എപ്പിക് ഹിസ്റ്റോറിക്കൽ വാർ ഫിലിമിന്റെ ഛായാഗ്രഹണം തിരു നിർവ്വഹിക്കുന്നു.എഡിറ്റർ-എം എസ് അയ്യപ്പൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *