‘മഴ പെയ്യുന്ന കടൽ’ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി

പ്രശസ്ത നടൻ സുധീഷിനെ കേന്ദ്ര കഥാപാത്രമാക്കി ലിഗോഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന
” മഴ പെയ്യുന്ന കടൽ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്ററർ റിലീസായി. പ്രശസ്ത താരങ്ങളായ ബിജു മേനോൻ,മഞ്ജു വാര്യർ,കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
റെഡ് ബാറ്റ് ആർട്ട് ഡോറിന്റെ ബാനറിൻ ഷാജി സി കൃഷ്ണൻ തിരക്കഥ സംഭാഷണമെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കർ നിർവ്വഹിക്കുന്നു.സംഗീതം-കൈലാസ് മേനോൻ,എഡിറ്റർ-അപ്പു എൻ ഭട്ടതിരി.
പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-സുഭാഷ് കരുൺ, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-,സ്റ്റെഫി സേവ്യർ,സ്റ്റിൽസ്-രാഗേഷ് നായർ,പരസ്യക്കല-യെല്ലോട്ടൂത്ത്സ്,സഹ സംവിധാനം-മനു പിള്ള,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *