സർവ്വരോഗ സംഹാരി നോനിപ്പഴം : അറിയാം ഗുണഗണങ്ങൾ

നാം അധികമൊന്നും കേൾക്കാത്തതും എന്നാൽ ഔഷധങ്ങളുടെ കലവറയായ കൂടിയായ ഒരു ഫലമാണ് നോനിപ്പഴം. ഇന്ത്യൻ മൾബറി, ബീച്ച് മൾബറി, ചീസ് ഫ്രൂട്ട്, ഗ്രേറ്റ് മൊറിൻഡ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളിനേഷൻ ദ്വീപിലെത്തിയ സൈനികർക്ക് പ്രദേശവാസികളാണ് ഈ ഫലം പരിചയപ്പെടുത്തുന്നത്. കേരളത്തിൽ കാസർഗോഡ് ആണ് നോനി ഫലങ്ങൾ പ്രധാനമായും കൃഷി ചെയ്യുന്നത്. പുഴ – കടൽ തീരപ്രദേശങ്ങളിലെ തെങ്ങിൻ തോപ്പുകളിലും ഇത് ഇടവിള കൃഷിയായി ചെയ്യുന്നു. മഞ്ചനാത്തി, കാക്കപ്പഴം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. തെക്കുകിഴക്കൻ ഏഷ്യൻ മുതൽ ആസ്ട്രേലിയ വരെയുള്ള ഭാഗങ്ങളാണ് ഈ ഫലത്തിന്റെ ജന്മദേശമായി കണക്കാക്കപ്പെടുന്നത്. വിശപ്പിന്റെ ഫലമൊന്നും ഇതിനെ വിളിക്കുന്നു.

നോനിയുടെ രൂക്ഷമായ ദുർഗന്ധം അതിന്റെ ഉപയോഗത്തിന് ഇക്കാലമത്രയും തടസ്സമായിരുന്നത്. എന്നാൽ ഇന്ന് രുചികരമായ പൊടി രൂപത്തിലും ജ്യൂസ് രൂപത്തിലും അമേരിക്കൻ വിപണിയിൽ സുലഭമാണ്.

നോനി ഫലത്തിന്റെ ഗുണങ്ങൾ അറിയാം

• യുനാനി മരുന്നുകൾക്കായി ഉപയോഗിക്കുന്ന പ്രധാന ചേരുവയാണിത്.

• ബാക്ടീരിയ, വൈറസ്, കുമിൾ, ക്യാൻസർ, പ്രമേഹം, അലർജി, നേത്ര രോഗങ്ങൾ, മസ്തിഷ്ക രോഗങ്ങൾ, വൃക്കരോഗം, കൊളസ്ട്രോൾ, തൈറോയിഡ് രോഗങ്ങൾ, സൊറിയാസിസ്, രക്താതിസമ്മർദ്ദം, ആസ്മ, തളർച്ച, വിളർച്ച, അപസ്മാരം, അസ്ഥി രോഗങ്ങൾ, കരൾ രോഗങ്ങൾ, ക്ഷയം, ട്യൂമറുകൾ, രോഗങ്ങൾ, സ്ത്രീകളിലെ ആരോഗ്യ പ്രശ്നങ്ങൾ, ആർത്തവ പ്രശ്നങ്ങൾ, തുടങ്ങി പല രോഗങ്ങളും ഇല്ലാതാക്കാനുള്ള ഔഷധഗുണം നോനിപ്പഴത്തിനുണ്ട്.

• നോനി ചെടിയുടെ അവശിഷ്ടങ്ങൾ കീടനിയന്ത്രണ ഉപാധിയായും ജൈവ വളമായും ഉപയോഗിക്കുന്നു. തൽഫലമായി ചെടികൾ തഴച്ചു വളരുന്ന ഉത്തേജക ഹോർമോണുകളായി ഇവ വർത്തിക്കുന്നു.

• നോനിപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഒളിഗോ സാക്കറൈഡുകൾക്ക് നമ്മുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും, വിശാദ രോഗം ഇല്ലാതാക്കുവാനും കഴിയും.

• ആന്റി ആക്സിഡന്റുകൾ ധാരാളം ഈ ഫലത്തിൽ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ കഴിയും

• ശരീരത്തിലെ നൈട്രിക് ആസിഡ് ഉൽപാദനം കാര്യക്ഷമമാക്കുന്ന വഴി രക്തക്കുഴലുകളിലെയും ഹൃദയത്തിലെയും സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും.

• ഫലത്തിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ദൃഢത ഉറപ്പാക്കുന്നു. ഒപ്പം മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതിനാൽ മാംസപേശികളുടെ ആരോഗ്യവും നിലനിർത്തുന്നു.

• നോനി പഴത്തിൽ അടങ്ങിയിട്ടുള്ള സ്കോപോലെറ്റിൻ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *