‘ മേപ്പടിയാന്‍ ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്ര താരങ്ങളായ മോഹന്‍ ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്ത്.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സൈജു കുറുപ്പ്,അജു വര്‍ഗ്ഗീസ്,വിജയ് ബാബു,മേജര്‍ രവി,ഇന്ദ്രന്‍സ്,കലാഭവന്‍ ഷാജോണ്‍,ശ്രീജിത്ത് രവി,കോട്ടയം രമേശ്,കൃഷ്ണ പ്രസാദ്,കുണ്ടറ ജോണി,ജോര്‍ഡി പൂഞ്ഞാര്‍,അഞ്ജു കുര്യന്‍,അപര്‍ണ്ണ ജനാര്‍ദ്ദനന്‍,നിഷാസാരംഗ്,പോളി വത്സന്‍,മനോഹരിയമ്മ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ഛായാഗ്രഹണം-നീല്‍ ഡി കൂന,സംഗീതം-രാഹുല്‍ സുബ്രമണ്യന്‍,ലൈന്‍ പ്രൊഡ്യുസര്‍-ഹാരീസ് ദേശം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍,കല-സാബു മോഹന്‍,മേക്കപ്പ്-അരുണ്‍ ആയൂര്‍,വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്,സ്റ്റില്‍സ്-ഷിജിന്‍ പി രാജ്,എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്,അസോസിയേറ്റ് റൈറ്റര്‍-ശ്യാം മുരളിധരന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ ജി ഷൈജു,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *