” മൈൻഡ്പവർ മണിക്കുട്ടൻ ” എന്ന പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്

മലയാളികളുടെ പ്രിയ താരം സുധീഷ്, പുതുമുഖം ജിനീഷ് എന്നിരെ പ്രധാന കഥാപാത്രങ്ങളാക്കി
വിഷ്ണു ശർമ്മ സംവിധാനം ചെയ്യുന്ന” മൈൻഡ്പവർ മണിക്കുട്ടൻ ” എന്നചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം ടോവിനോ തോമസ്, സംഗീത സംവിധായകൻ ഗോപി സുന്ദർ എന്നിവർ തങ്ങളുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


വി ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽശങ്കർ എസ്,സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ഫാമിലി എന്റർടൈനർ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു.സംഗീതപ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോപി സുന്ദർ നിർവ്വഹിക്കുന്നു.


തിരക്കഥ-ജിനീഷ്- വിഷ്ണു,ഗാനരചന- രാജീവ് ആലുങ്കൽ, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, കലാ സംവിധാനം- കോയാസ്,അസ്സോസ്സിയേറ്റ് ഡയറക്ടർ-മനേഷ് ഭാർഗവൻ,പ്രൊജക്ട് ഡിസൈനർ-ശശി പൊതുവാൾ, നിർമ്മാണ നിർവ്വഹണം-വിനോദ് പറവൂർ,സ്റ്റിൽസ്-കാഞ്ചൻ,പബ്ലിസിറ്റി ഡിസൈൻ-മനോജ് ഡാവിൻസി,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *