മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ സോമസുന്ദരവും

മിന്നൽ മുരളിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗുരു സോമസുന്ദരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ അഭിനയിക്കും. താരം തന്നെയാണ് ഈ വിവരം ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ബറോസിൽ അഭിനയിക്കുന്നതിനെക്കുറിച്ച് മിന്നൽ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുമ്പ് തന്നെ മോഹൻലാലുമായി സംസാരിച്ചിരുന്നു എന്നാണ് ഗുരു സോമസുന്ദരം അഭിമുഖത്തിൽ പറഞ്ഞത്.

അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട നായകനാണ് മോഹൻലാൽ എന്നും പറഞ്ഞു. തമിഴ്നാട്ടിലെ പ്രശസ്തമായ നാടകസംഘം കൂത്തുപട്ടറൈയുടെ ഭാഗമായിരുന്നു ഗുരു. 2011 ൽ ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡത്തിലൂടെയാണ് സോമസുന്ദരം സിനിമയിലേക്ക് വരുന്നത്. അഞ്ചു സുന്ദരികൾ എന്ന സിനിമയിൽ ഫോട്ടോ ഗ്രാഫറുടെ വേഷമിട്ടാണ് അദ്ദേഹം മലയാള സിനിമയിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *