നെറ്റ്ഫ്ലിക്സിന്റെ ആഗോള സിനിമയിൽ “മിന്നൽ മുരളി” നാലാം സ്ഥാനത്ത്

ഇന്ത്യയുടെ സ്വന്തം സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി ആഗോളതലത്തിലും ഇടം പിടിച്ചിരിക്കുന്നു.നെറ്റ്ഫ്ലിക്സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് 10 ലിസ്റ്റിലാണ് മിന്നല്‍ മുരളിയും ഇടംപിടിച്ചിരിക്കുന്നത്.


ക്രിസ്‍മസ് ദിനം ഉള്‍പ്പെടുന്ന ഡിസംബര്‍ 20 മുതല്‍ 26 വരെ ഏറ്റവുമധികം കാണികളെ നേടിയ സിനിമകളുടെയും സിരീസുകളുടെയും കൂട്ടത്തിലാണ് മലയാളത്തിന് അഭിമാനമായി മിന്നല്‍ മുരളിയും ഉള്ളത്. ഇതില്‍ ഡിസംബര്‍ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ആഗോള തലത്തില്‍ ഏറ്റവുമധികം കാണികളെ നേടിയ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ടോപ്പ് 10 ലിസ്റ്റില്‍ 4-ാം സ്ഥാനത്താണ് മിന്നല്‍ മുരളി ഇടംപിടിച്ചിരിക്കുന്നത്.

60 ലക്ഷം മണിക്കൂറുകളാണ് തങ്ങളുടെ പ്ലാറ്റ്‍ഫോമില്‍ നിന്ന് പ്രേക്ഷകര്‍ ‘മിന്നല്‍ മുരളി’ സ്ട്രീം ചെയ്‍ത് കണ്ടതെന്ന് നെറ്റ്ഫ്ലിക്സ് അറിയിക്കുന്നു. ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതുള്ള ‘വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി’ക്ക് ലഭിച്ചിരിക്കുന്നത് 81.5 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ്. ആഫ്റ്റര്‍- തിയറ്റര്‍ റിലീസ് ആയി ഡിസംബര്‍ ആദ്യം എത്തിയ അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശിക്ക് ഇതേ കാലയളവില്‍ ലഭിച്ചിരിക്കുന്നത് 24 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ്.

സോഫിയ പോൾ (വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്) നിർമ്മിച്ച്ബേസിൽ ജോസഫ് സംവിധാനം ചെയ്ത “മിന്നൽ മുരളി” യിൽ
ടൈറ്റിൽ റോളിൽ ടൊവിനോ തോമസും പ്രതിനായകനായി ഗുരു സോമസുന്ദരവും എത്തുന്നു
ഡിസംബർ 24-ന് Netflix-ൽ പ്രീമിയർ ചെയ്‌തതു മുതൽ പ്രായഭേദമന്യേ നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദനങ്ങളുംചിത്രത്തെ ‘ഔട്ട് ആൻഡ് ഔട്ട് എന്റർടെയ്‌നർ’ എന്നും ‘സ്വദേശി ദേശി-സൂപ്പർഹീറോ’ എന്നും വിശേഷിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *