വൈറലായി മോഹന്‍ലാലിന്‍റെ സ്പെഷ്യല്‍ ചിക്കന്‍ കറി വീഡിയോ

മോഹന്‍ലാല്‍ പാചകത്തിനോടുള്ള ഇഷ്ടം അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കും അറിവുള്ളതാണ്. ഷൂട്ടിംഗ് ഇടവേളകളില്‍ പാചകം ചെയ്യുന്നതിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ആദ്ദേഹം ഇടാറും ഉണ്ട്. ഇത് അദ്യമായി സ്പെഷ്യല്‍ ചിക്കന്‍ കറി ഉണ്ടാക്കുന്നിന്‍റെ വിഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.


കുക്കിംഗിനും ഉണ്ട് പ്രത്യേകത. അധികം മസാലകള്‍ ചേര്‍ക്കാതെ ചുട്ട തേങ്ങയും ചേര്‍ത്താണ് അദ്ദേഹത്തിന്‍റെ കുക്കിംഗ്. കുക്കിങ്ങ് വീഡിയോ പോലെ തന്നെ മോഹന്‍ലാല്‍ ചേരുവകളും പാചകം ചെയ്യേണ്ടത് എങ്ങിനെയാണെന്നുമെല്ലാം പ്രേക്ഷകര്‍ക്കായി പറഞ്ഞു തരുന്നുണ്ട്. വീഡിയോയുടെ അവസാനം ഭാര്യ സുചിത്രയും മോഹന്‍ലാലിന്റെ സുഹൃത്തായ സമീര്‍ ഹംസയുമാണ് ചിക്കന്‍ രുചിച്ച് നോക്കുന്നത്.

https://www.facebook.com/ActorMohanlal/videos/319577356621761/

ആരാധകരുടെ ചോദ്യങ്ങളും രസകരമാണ്. ബോയിംഗ് ബോയിംഗ് സിനിമയാണോ ലാലേട്ടാ,ഞങ്ങളുടെ പണി പൂട്ടിക്കോ എന്നുള്ള ഷെഫുമാരുടെ കമന്‍റും ഉണ്ട്.

മോഹന്‍ലാല്‍ ഇപ്പോള്‍ ബ്രോഡാഡിയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലാണ്. കേരളത്തില്‍ ഷൂട്ടിങ്ങ് അനുവദിക്കാത്ത സാഹചര്യത്തിലായിരുന്നു ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയത്. എന്നാല്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയതോടെ കേരളത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് ബ്രോഡാഡിയുടെ അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *