മണ്‍സൂണില്‍ പൊളിലുക്കിനായി

മഴക്കാലത്ത് സ്റ്റൈലിഷ് ഡ്രൈയാകാന്‍ ചില ഫാഷന്‍ ടിപ്സ് ഇതാ


ഷോർട്ട് ലെംഗ്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ കംഫർട്ടിബിളാണ്. വളരെ കുറച്ചേ നനയുകയുള്ളൂ. നീളമുള്ളതും അതുപോലെ ഫ്ളേയർ ഉള്ളതുമായ വസ്ത്രങ്ങൾ ഒഴിവാക്കാം.

നേർത്ത ഫാബ്രിക്കുകൾ ധരിച്ചാല്‍ മഴയത്ത് നനഞ്ഞാലും എളുപ്പത്തിൽ ഉണങ്ങി കിട്ടും. കട്ടിയുള്ള ഫാബ്രിക് ഈ സമയത്ത് അണിയുകയാണെങ്കിൽ നനഞ്ഞ് കഴിഞ്ഞാൽ ഉണങ്ങാൻ വളരെയധികം സമയമെടുക്കും. ഒപ്പം അത് ചർമ്മത്തിന് അസ്വസ്ഥയുമുളവാക്കും.


ലൂസായ ഡ്രസ്സുകൾ മഴക്കാലത്ത് ധരിച്ചാല്‍നനഞ്ഞാലും ശരീരത്തിലത് ഒട്ടിപ്പിടിച്ചിരിക്കുകയുമില്ലെന്ന് മാത്രമല്ല വേഗം ഉണങ്ങുകയും ചെയ്യും.

മൺസൂണിൽ ബ്രൈറ്റ് നിറങ്ങളിലുള്ള ആക്സസറീസുകൾ ധരിക്കുക. ഇത് ക്യൂട്ട് ലുക്ക് പകരും. സ്വയം സന്തുഷ്ടിയും സമാധാനവും നിറഞ്ഞ കൂൾ ഫീൽ സൃഷ്ടിക്കാൻ ഇത്തരം നിറങ്ങൾക്ക് അസാധ്യമായ കഴിവുണ്ട്. ഡള്ളായിട്ടുള്ള നിറങ്ങൾ അണിയുന്നവർക്ക് മാത്രമല്ല ചുറ്റിലും നെഗറ്റീവ് ഫീൽ സൃഷ്ടിക്കും.


ആക്സസറീസുകളിലും ബ്രൈറ്റർ നിറങ്ങളിലുള്ളവ ട്രൈ ചെയ്യാം. ഡ്രസ് അൽപ്പം ഡള്ളാണെങ്കിൽ മൊത്തത്തിൽ ഹാപ്പി ഫീൽ സൃഷ്ടിക്കാൻ ബ്രൈറ്റ് നിറങ്ങളിലുള്ള ആക്സസറീസുകൾക്ക് കഴിയും.


റബ്ബർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഫുട്‍വിയറുകളാണ് മഴക്കാലത്ത് അനുയോജ്യം. ലെതർ ഫുട്‍വിയറുകൾക്ക് തൽക്കാലം അവധി നൽകി ഇത്തരം മൺസൂൺ ഫുട്‍വിയറുകൾ ധരിച്ച് മഴയിൽ കൂളായി നടക്കാം. കാലുകൾ ഡ്രൈ ആയിരിക്കുമെന്ന് മാത്രമല്ല ഇൻഫക്ഷനുകൾ ഉണ്ടാവുകയുമില്ല.


മൺസൂണിന്‍റെ രസം നുകരാൻ വർണ്ണപ്പൊലിമയുള്ള കുടകളാണ് അനുയോജ്യം.

Leave a Reply

Your email address will not be published. Required fields are marked *