താഴെയിട്ടാലും വെള്ളത്തിൽ വീണാലും ഒന്നും സംഭവിക്കാത്ത സ്മാർട്ട്‌ ഫോൺ

നിലത്തു വീണാലും നിങ്ങളുടെ കുട്ടികൾ ഫോൺ സോപ്പിട്ട് കഴുകിയാലും ഒരു പ്രോബ്ലവും കാണിക്കാത്ത ഫോൺ വേണമെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ… എന്നാൽ ഇതാ നിങ്ങളുടെ സ്വപ്നം സത്യം ആയിരിക്കുകയാണ്.

മോട്ടറോള യൂറോപ്പിലാണ് ഡിഫൈ റഗ്ഡ് സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത്. ഈ സ്മാർട്ട്ഫോൺ നിലത്തുവീണാൽ സാധാരണ ഫോണുകളെ പോലെ പൊട്ടിതകരില്ല. ഡ്യൂവൽ സീൽഡ് ഹൌസിങുമായിട്ടാണ് ഈ ഡിവൈസ് വരുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എല്ലാതരം ടെസ്റ്റുകളിലും ഈ സ്മാർട്ട്ഫോൺ വിജയിച്ചിരുന്നു. ഐപി 68 സെർട്ടിഫൈഡ് ആയ ഒരു വാട്ടർപ്രൂഫ് ഫോണാണ് ഡിഫൈ റഗ്ഡ്. 1.5 മീറ്റർ ആഴത്തിൽ 35 മിനിറ്റ് വരെ മുക്കിവെച്ചാലും ഈ ഫോണിന് യാതൊരു കുഴപ്പവും ഉണ്ടാകില്ല.
1.8 മീറ്റർ മുകളിൽ നിന്ന് വീണാൽ പോലും ഈ ഫോണിന് യാതൊരു വിധ കുഴപ്പങ്ങളും ഉണ്ടാവില്ലെന്ന് മോട്ടറോള അറിയിച്ചു. മിലിറ്ററി സ്റ്റാൻഡേർഡ് ടെസ്റ്റുകളിലും ഈ ഡിവൈസ് വിജയിച്ചിരുന്നു. ഉയർന്ന താപനിലയിലും പ്രവർത്തിക്കുക, വൈബ്രേഷൻ, ടംബിൾ ടെസ്റ്റുകൾ എന്നിവയാണ് മിലിറ്ററി സ്റ്റാൻഡേഡ് പരിശോധനകൾ. ഏറ്റവും രസകരമായ കാര്യം ഈ സ്മാർട്ട്‌ഫോൺ കഴുകി വൃത്തിയാക്കാൻ സാധിക്കും എന്നതാണ്. സ്മാർട്ട്ഫോണുകൾ പെട്ടെന്ന് കൈയ്യിൽ നിന്ന് പൊട്ടുന്ന ഉപയോക്താക്കളെ സംബന്ധിച്ച് മികച്ചൊരു ചോയിസാണ് മോട്ടറോള ഡിഫൈ റഗ്ഡ്.

യൂറോപ്യൻ വിപണിയിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്. 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 329 യൂറോ (ഏകദേശം 29,000 രൂപ) വിലയുണ്ട്. ബ്ലാക്ക്, ഫോർജ്ഡ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. അടുത്തയാഴ്ച്ചയോടെ യൂറോപ്പിൽ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യ അടക്കമുള്ള വിപണികളിൽ ഈ ഡിവൈസ് അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *