എം ടിയുടെ കഥകൾ നെറ്റ്ഫ്ലിക്സിൽ എത്തുന്നു

മലയാളത്തിലെ പ്രിയ കഥാകാരൻ എംടി വാസുദേവൻ നായരുടെ കഥകൾ നെറ്റ്‌ഫ്ലിക്‌സിൽ ഏത്തുന്നു. എംടിയുടെ എട്ട് കഥകളുടെ ആന്തോളജിയായാണ് ചിത്രമൊരുങ്ങുന്നത്. എട്ട് സംവിധായകരാണ് ചിത്രം ഒരുക്കുന്നത്.

ക്ലബ്‌ഹൗസിൽ നടന്ന ചർച്ചക്കിട‌യിൽ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സന്തോഷ് ശിവന് പുറമെ പ്രിയ ദർശനും പ്രൊജക്‌ടിൽ ഭാഗമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന അഭയം തേടി എന്ന സിനിമയിൽ  നടന്‍ സിദ്ദീഖ് ആയിരിക്കും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുക.  മറ്റ് സംവിധായകർ ആരെല്ലാമെന്ന കാര്യത്തിൽ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *