‘ഫോൺ വിളിച്ചാൽ എടുക്കുമോ ചേട്ടാ’; മുകേഷിനെ ട്രോളി ആരാധകര്‍

നടനും എം എൽ എയുമായ മുകേഷ് അര്‍ധരാത്രി ഫോണ്‍ വിളിച്ച ആളോട് മോശമായി സംസാരിച്ചത് വലിയ വാർത്തയായിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമർശനങ്ങളാണ് താരം നേരിട്ടത്.

ഇപ്പോഴും അതിന്റെ ചൂട് മാറിയിട്ടില്ല. ഷൂട്ടിങ് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന മുകേഷിനെ അര്‍ദ്ധരാത്രി വിളിച്ച് ശല്യം ചെയ്തപ്പോള്‍, ‘അന്തസ്സില്ലേ’ എന്ന് ചോദിച്ചത് ഒട്ടേറെ ട്രോളുകളായും എത്തി. അതുകൊണ്ട്തന്നെ ഇപ്പോള്‍ വളരെ ശ്രദ്ധയോടുകൂടിയാണ് മുകേഷ് കാര്യങ്ങളെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസം വിവാഹിതരായ തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫിനും അനുഷയ്ക്കും വിവാഹ മംഗളാശംസകള്‍ അറിയിച്ചുകൊണ്ട് മുകേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.


അതിന് താഴെ നവ ദമ്പതികള്‍ക്ക് ആശംസ അറിയിച്ചുകൊണ്ട് ഒട്ടേറെപേരും എത്തി. അതില്‍ ഒരു കമന്റിന് മുകേഷ് നൽകിയ മറുപടിയാണ് ശ്രദ്ധേയമായിരിക്കുന്നത്. ‘ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ’ എന്ന് ചോദിച്ചയാള്‍ക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് മുകേഷ്.

‘എടുക്കുന്നതാണല്ലോ പ്രശ്‌നം’ എന്നായിരുന്നു മുകേഷിന്റെ മറുപടി. കൂടെ പൊട്ടിച്ചിരിയ്ക്കുന്ന ഒരു ഇമോജിയും താരം പങ്കുവച്ചു.ഒരു സിനിമാ രാഷ്ട്രീയ പ്രവര്‍ത്തകൻ എന്ന നിലയിയിൽ മുകേഷിന് ഫോണ്‍ കോളുകൾ വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ, അനാവശ്യ ഫോണ്‍ കോളുകള്‍ കൊണ്ട് മറ്റുള്ളവയും അറ്റന്റ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണല്ലേ. എന്നാണ് ചിലര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *