മുള്ളൻപാവൽ

ഔഷധ ഗുണമുള്ള സസ്യമാണ് മുള്ളൻപാവൽ . ഇതിന്റെ തൈകൾ ഈ സസ്യത്തിന്റെ കിഴങ്ങുക ആദിവാസികള്‍ ‌എണ്ണ കാച്ചാനായി ഉപയോഗിക്കാറുണ്ട്. അസ്ഥികൾ, നാഡികൾ എന്നിവയ്ക്കുണ്ടാകുന്ന ക്ഷതങ്ങൾ നീക്കുന്നതിന് ഈ എണ്ണ ഉപയോഗിക്കുന്നു. മുള്ളൻപാവലിന്റെ കായകൾ സാധാരണ പാവൽ കറിവയ്ക്കുന്നതുപോലെ ഉപയോഗിക്കാം.
കാട്ടുകയ്പങ്ങ, എരുമപ്പാവൽ എന്നീ പേരുകളും ഇതിനുണ്ട്.മുള്ളൻപാവലിന്റെ കായകൾക്ക് സാധാ പാവലിനേക്കാൾ വലിപ്പക്കുറവാണ്. കായയുടെ പുറം ഭാഗത്ത് മുള്ളുകൾ പോലെ കാണപ്പെടുന്നതിനാലാവാം മുള്ളൻപാവൽ എന്ന പേരുവന്നത്

പാവൽവള്ളി പോലെ പടർന്നു കയറുന് വള്ളിച്ചെടിയാണിതും. വിത്തും, ചുവട്ടിലുള്ള കിഴങ്ങും നടീലിന് ഉപയോഗിക്കാം. എങ്കിലും കിഴങ്ങാണ് പ്രജനനത്തിന് ഏറ്റവും അനുയോജ്യം. കായ്ച്ചു കഴിഞ്ഞാൽ ചെടി നശിച്ചുപോകുന്നത് കാണാം. എങ്കിലും ചുവട്ടിലെ കിഴങ്ങുകൾ നശിച്ചുപോകുകയില്ല. വെള്ളം ഒഴിച്ചു കൊടുത്താൽ പുതിയ ചെടി പൊട്ടിക്കിളിർക്കുന്നതിന് സഹായിക്കും. പരിപാലിച്ചെടുത്താൽ വീട്ടുവളപ്പിൽ വളർത്തി ഒരു കറിക്കൂട്ടാക്കാവുന്ന സസ്യമാണ് മുള്ളൻപാവൽ. ഇതിന്‍റെ വിത്തുകള്‍ ഇപ്പോൾ നഴ്സറികളിൽ ലഭ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *