ഇരുട്ടിന്റെ രാജാവ് ഒടിയന്റെ കഥ വീണ്ടും മലയാളത്തിൽ.

നവാഗതയായ ശ്രീഷ്മ ആർ മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” കരുവ് ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍  പുറത്തിറങ്ങി. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിം  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോണി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.സംഗീതം-റോഷന്‍,എഡിറ്റര്‍-ഹാരി മോഹന്‍ദാസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗസല്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത്‌ ശ്രീധരൻ, മേക്കപ്പ്- അനൂപ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരൺ പെരുമ്പാവൂർ, സ്റ്റിൽസ്- വിഷ്ണു രഘു, ഡിസൈൻ- അരുൺ കൈയ്യല്ലത്ത്. ഫെബ്രുവരി പത്ത് പാലക്കാട് ചിത്രീകരണം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *