” ഓപ്പറേഷന്‍ ജാവ ” ഫെബ്രുവരി 12 ന് തിയേറ്ററുകളിലേക്ക്

” ഓപ്പറേഷൻ ജാവ ” ഫെബ്രുവരി 12 ന് തീയേറ്ററുകളിലെത്തുന്നു.വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിക്കുന്ന ചിത്രത്തില്‍ വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,ലുക്ക്മാൻ,ബിനു പപ്പു,ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ,ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു.


നവാഗതനായ തരുൺ മൂർത്തിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ” കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വർഷക്കാലത്തോളം നീണ്ട റിസേർച്ചകൾക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്ക്കരിക്കുന്നതിൽ പരമാവധി ശ്രമിച്ചിട്ടുണ്ട് ” സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞു.


ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്.ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.വിഷ്ണുവും ശ്രീ ശങ്കറുമാണ് ജാവയുടെ ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ഉദയ് രാമചന്ദ്രന്‍,കല-ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പില്‍,വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ,സ്റ്റില്‍സ്-ഫിറോസ് കെ ജയേഷ്,പരസ്യക്കല-യെല്ലോ ടൂത്ത്,കോ ഡയറക്ടര്‍-സുധി മാഡിസണ്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ് തോമസ്സ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ദിലീപ് എടപ്പറ്റ.

.

Leave a Reply

Your email address will not be published. Required fields are marked *