കാമുകനെ ക്കുറിച്ച് പറഞ്ഞു ,കുടുങ്ങിയത് മറ്റൊരാൾ

വെസ്റ്റ് ആം കാലബ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ആളാണ് കാമുകിമാരുടെ കമന്റുകളിലൂടെ കുടുങ്ങിയത്. മിമിഷോ എന്ന യുവതിയാണ് ടിക്ടോക്കിലൂടെ കാലബ് എന്ന ആളുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയ്ക്ക് താഴെ നിരവധി സ്ത്രീകൾ കമന്റുകളുമായെത്തി. വെസ്റ്റ് ആം കാലബ് എന്ന ആളെയാണോ ഉദ്ദേശിച്ചത് എന്നായിരുന്നു കമന്റ് ചെയ്തവരുടെ ചോദ്യം. എന്നാൽ യുവതി കാലബ് എന്ന മറ്റൊരാളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു എന്നാണ് പറഞ്ഞത്.

നിരവധി സ്ത്രീകൾ ഈ ചോദ്യം ചോദിച്ചതോടെ അയാൾ കുടുങ്ങി. കമന്റുകൾ കണ്ട മിമിഷോയ്ക്ക് സ്ത്രീകളെ കബളിപ്പിക്കുന്ന ആളാണ് ഇയാളെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി അവർ മറ്റൊരു വീഡിയോയും പോസ്റ്റ് ചെയ്തു. നിരവധി സ്ത്രീകൾ വീഡിയോ കാണുകയും വഞ്ചനയിൽ അകപ്പെടാതെ രക്ഷപ്പെടുത്തിയതിന് മിമിഷോയ്ക്ക് നന്ദി പറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *