ഫോബ്സ് പട്ടികയിൽ ഇടം നേടി ഇന്ത്യയിൽ നിന്നൊരു ആശാവർക്കർ

ലോകം മുഴുവൻ കോവിഡ് ഭീതിയിൽ ആയിരുന്നപ്പോഴും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുൻനിരയിൽ നിന്നവരാണ് നമ്മുടെ ആശാവർക്കർമാർ. കോവിഡിനോട് അവർ സന്ധിയില്ലാതെ പോരാടി. സമൂഹത്തിലെ താഴെത്തട്ടിൽ തുടങ്ങി ബോധവൽക്കരണം മുതൽ പരിചരണം വരെ ഏറ്റെടുത്തു നടത്തുന്നവരാണ് ആശാവർക്കർമാർ.

ഇപ്പോളിതാ 2021 ലെ ഫോബ്സ് പട്ടികയിൽ ഏറ്റവും ശക്തമായ സ്ത്രീകളുടെ കൂട്ടത്തിലും ഇടം നേടിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നൊരു ആശാവർക്കർ. ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിലൽ നിന്നുള്ള ആശാവർക്കർ മെറ്റിൽഡ കല്ലുവാണ് ഈ നേട്ടത്തിനുടമ. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിന് പുറമേ ജാതീയതയ്ക്കെതിരെയും തൊട്ടുകൂടായ്മയ്ക്കെതിരെയുമുള്ള പോരാട്ടമായിരുന്നു മെറ്റിൽഡ യുടെ ജീവിതം. ഫോബ്സ് പട്ടികയിൽ മൂന്നാമതാണ് ഇവരുടെ സ്ഥാനം. ഇരുപത് പേരാണ് പട്ടികയിൽ ആകെയുള്ളത്.

ഒരു മാസം 4500 രൂപയാണ് ഓണറേറിയം ആയി മെറ്റില്ഡയ്ക്ക് ലഭിക്കുക. എന്നാല് ഈ തുകയ്ക്കും അപ്പുറത്തുള്ള സേവനമാണ് മെറ്റില്ഡ തന്റെ ഗ്രാമത്തില് നല്കുന്നതെന്ന് ഫോബ്സ് കണ്ടെത്തി. ആളുകളുടെ ജീവന് സംരക്ഷിക്കുന്നതില് അവര് അങ്ങേയറ്റം അഭിമാനിക്കുന്നതായും ഫോബ്സ് വെബ്സൈറ്റില് പറയുന്നു

ഗർഗദ്ബാഹലിലെ സേവനത്തിനാണ് മെറ്റിൽഡയെത്തേടി അംഗീകാരമെത്തിയിരിക്കുന്നത്. കോവിഡിനെതിരായ പോരാട്ടത്തിന് പുറമേ ആരോഗ്യ സംവിധാനം ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിന് നടത്തിയ ശ്രമത്തിന് കൂടിയാണ് അംഗീകാരം. ലഭിക്കുന്ന ഓണറേറിയത്തിനും അപ്പുറമുള്ള സേവനമാണ് ആരോഗ്യ മേഖലയിൽ മെറ്റിൽഡ ചെയ്യുന്നത്. ആളുകളുടെ ജീവിതം സംരക്ഷിക്കുന്നതിൽ അവർ അങ്ങേയറ്റം അഭിമാനിക്കുന്നതായും ഫോബ്സ് വെബ്സൈറ്റിൽ പറഞ്ഞു. മുൻകാലങ്ങളിൽ തന്റെ ജോലി വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് മെറ്റിൽഡ പറയുന്നു.

പഴയതലമുറയിൽപ്പെട്ടവർ ഇപ്പോഴും തൊട്ടുകൂടായ്മ പിന്തുടരുന്നുണ്ടെന്നും എന്നാൽ അത് എന്നെ ബാധിക്കുന്നേയില്ലെന്നും അവർ പറയുന്നു. ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണ് ഗ്രാമവാസികളിലധികവും. അസുഖമുണ്ടായാൽ ആശുപത്രിയിൽ ചികിത്സത്തേടുന്നതിനെക്കുറിച്ചും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തേണ്ടതിന്റേയും ആവശ്യം മെറ്റിൽഡ ഗ്രാമവാസികളെ ബോധ്യപ്പെടുത്താറുണ്ട്. 2005 ൽ ആരോഗ്യ മേഖലയിൽ പ്രവർത്തനം തുടങ്ങിയതാണ് മെറ്റിൽഡ.

Leave a Reply

Your email address will not be published. Required fields are marked *