ടെറസിലും സവാള കൃഷി ചെയ്യാം

ടെറസിലും അടുക്കളത്തോട്ടത്തിലും സവാള കൃഷി ചെയ്യാം. സാധാരണ ജൈവ വളങ്ങള്‍ ഉള്‍പ്പെടുത്തി ഗ്രോ ബാഗ് തയാറാക്കി നട്ടാല്‍ മതി. ഗ്രോബാഗ് ടെറസില്‍ വയ്ക്കുന്നതാണ് ഉചിതം.

സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലമാണ് സവാള കൃഷി ചെയ്യാന്‍ തെരഞ്ഞെടുക്കേണ്ടത്. ഇഞ്ചി കൃഷി ചെയ്യുന്നത് പോലെ തടങ്ങള്‍ നിര്‍മ്മിച്ചാണ് സവാളയും കൃഷി ചെയ്യേണ്ടത്. തടമൊരുക്കുമ്പോള്‍ കാടും മറ്റും വെട്ടി തീയിട്ട് നശിപ്പിക്കുക. രണ്ട് മൂന്ന് തവണ മണ്ണ് നന്നായി കിളച്ചു മറിച്ച് പൊടിയാക്കി, കാലിവളം, എല്ലുപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, ജീവാണു വളമായ ട്രൈക്കോഡെര്‍മ്മ എന്നിവ കൂട്ടി കലര്‍ത്തി ചെറു തടമാക്കിയതിന് ശേഷം ചുവന്നുള്ളി 20 സെന്റിമീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. നട്ട് ഒരു മാസം കഴിയുമ്പോള്‍ 3-4 തവണ കാട് പറിച്ച് വിവിധ ജൈവവളങ്ങള്‍ നല്‍കണം. തടത്തില്‍ ഇടക്കിടക്ക് മണ്ണ് കൂട്ടി കൊടുക്കണം. നനയ്ക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കണം. നന കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. നന കുറഞ്ഞാല് ചെടി ഉണങ്ങിപ്പോലും. വേരുകള്‍ നേര്‍ത്തതായതിനാല്‍ വെള്ളം കൂടിയാല്‍ എളുപ്പത്തില്‍ ചീഞ്ഞും പോകും.

ഇലകള്‍ പഴുക്കാന്‍ തുടങ്ങിയാല്‍ വിളവെടുപ്പ് നടത്താം. അതായത് 4-5 മാസത്തിനുള്ളില്‍ വിളവെടുക്കാറാകും. ചെടികള്‍ ഇലയോട് കൂടി പറിച്ച് എടുത്ത് 3-4 ദിവസം കൃഷി സ്ഥലത്ത് തന്നെ കൂട്ടിയിടുക. അതിന് ശേഷം മണ്ണെല്ലാം കളഞ്ഞ് ഇലകള്‍ കൂട്ടിക്കെട്ടി തണലത്തിട്ട് ഉണക്കി, നല്ല വായുസഞ്ചാരമുള്ള മുറിയില്‍ സൂക്ഷിക്കാം.

ഇലതീനിപ്പുഴു, ഇലചുരുട്ടിപുഴു, മുഞ്ഞ എന്നിവയുടെ ശല്യം സവാള കൃഷി ചെയ്യുമ്പോള്‍ നേരിട്ടേക്കാം. ഇതിന് പ്രതിവിധി പുകയിലകഷായം സപ്രേ ചെയ്യുക എന്നതാണ്. 20g വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സപ്രേ ചെയ്യുക. കൂടാതെ 5% വീര്യമുള്ള വേപ്പിന്‍ കുരുസത്ത്, വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം, എന്നിവയെല്ലാം മേല്‍ പറഞ്ഞ കീടങ്ങളെ അകറ്റാന്‍ ഉപയോഗിക്കാം. മുഞ്ഞയുടെ ആക്രമണം കൂടുതലായി കണ്ടാല്‍ ചെറു ചൂടോടെ ചാരം എടുത്ത് ഇലകളില്‍ വിതറണം.

വിവരങ്ങള്‍ക്ക് കടപ്പാട് ഫാമിംഗ് വേള്‍ഡ് ഫൈസല്‍

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍

Leave a Reply

Your email address will not be published. Required fields are marked *