Oppo Reno8 സീരീസ് ഇന്ത്യയിലെത്തി; പ്രൈസ്, ഫീച്ചേഴ്സ്, ഓഫറുകള്‍ അറിയാം

Oppo Reno8 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു.Oppo Reno8 5G, Oppo Reno8 Pro 5G എന്നിവയാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിലാണ് ഓപ്പോ റെനോ 8 അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വില 29,999 രൂപയാണ്. ഫോണിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 31,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 33,990 രൂപയുമാണ് വില.
ഷിമ്മര്‍ ഗോള്‍ഡ്, ഷിമ്മര്‍ ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പര്‍ച്ചേഴ്‌സിന് കമ്പനി 3000 രൂപ വരെ കിഴിവ് കൊടുക്കുന്നുണ്ട്.


ഉപയോക്താക്കള്‍ക്ക് സൗജന്യ പിക്ക് ആന്‍ഡ് ഡ്രോപ്പ്, 24/7 ഹോട്ട്ലൈന്‍ പിന്തുണ, സൗജന്യ സ്‌ക്രീന്‍ ഗാര്‍ഡ്, ബാക്ക് കവര്‍ എന്നിവയും നല്‍കുന്നു. കൂടാതെ ഐസിഐസിഐ, എസ്ബിഐ, കൊട്ടക് ബാങ്ക് എന്നിവയുടെ ഇഎംഐ ഇതര ഇടപാടുകള്‍ക്ക് 1200 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

Oppo Reno 8 5G യുടെ സവിശേഷതകള്‍

ഓപ്പോ റെനോ 8 5ജിക്ക് 6.43 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ ഉണ്ട്. ഇതിന്റെ സ്‌ക്രീന്‍ റിഫ്രഷ് റേറ്റ് 90Hz ആണ്. ഇതിന് ഗോറില്ല ഗ്ലാസ് സംരക്ഷണവുമുണ്ട്. MediaTek Dimensity 3100 ചിപ്സെറ്റാണ് ഈ ഫോണില്‍ നല്‍കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ColorOS 12.1 മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് അതിന്റെ പിന്നില്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ പുറകിലെ ക്യാമറ 50 മെഗാപിക്‌സലാണ്. 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സും 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സറും ഇതിനോടൊപ്പമുണ്ട്.

32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഫോണിനുള്ളത്. 80W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയുള്ള 4,500mAh ബാറ്ററിയാണ് ഇതിനുള്ളത്.

ഇ-കൊമേഴ്സ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ടിലൂടെ ഈ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് Oppo ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, Oppo സ്റ്റോര്‍ വഴിയും മെയിന്‍ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും കമ്പനി ഈ സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *