“ഒറ്റയാൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ


തൽഹത്ത്,ഗീതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന ” കെ എൽ-58 S-4330 ഒറ്റയാൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നസീർ നാസ്, ദേവൻ, സന്തോഷ് കീഴാറ്റൂർ,അൻസിൽ, നിർമ്മൽ പാലാഴി, അരിസ്റ്റോ സുരേഷ്,മട്ടനൂർ ശിവദാസ്,കാർത്തിക് പ്രസാദ്,മേഘ്ന എസ് നായർ,അഞ്ജു അരവിന്ദ്,സരയൂ , നീന കുറുപ്പ്,കണ്ണൂർ ശ്രീലത,തുടങ്ങിയ പ്രമുഖരോടൊപ്പം പുതുമുഖ ബാല താരങ്ങളായ പ്രാർത്ഥന പി നായർ , ലളിത് പി നായർ തുടങ്ങിയവർ അഭിനയിക്കുന്നു.


കനക രാജ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു.സുനിൽ കല്ലൂർ എഴുതിയ വരികൾക്ക്അനൂജ് അനിരുദ്ധൻ സംഗീതം പകരുന്നു. അഫ്സൽ, ഇഷാൻ ദേവ്, നജീം അർഷാദ് തുടങ്ങിയ പ്രമുഖർ ഗാനങ്ങളാലപിക്കുന്നു.


എഡിറ്റിംഗ്-പി സി മോഹനൻ.പ്രൊഡക്ഷൻ കൺട്രോളർ-നസീർ കൂത്ത്പറമ്പ്,കല-വിനീഷ് കൂത്തുപറമ്പ്,
മേക്കപ്പ്-പ്രജി, കോസ്റ്റ്യും ഡിസൈനർ-റഷിന സുധി,വസ്ത്രാലങ്കാരം-ബാലൻ പുതുക്കുടി,സ്റ്റിൽസ്-അജിത് മൈത്രജൻ,ഡിസൈൻ- സത്യൻസ്, പശ്ചാത്തല സംഗീതം-സച്ചിൻ ബാലു,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ,കൊറിയോഗ്രാഫർ-അർച്ചന റാം,സ്റ്റുഡിയോ- ചലച്ചിത്രം എറണാകുളം,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *