പച്ചമാങ്ങ ഗൊജ്ജു

പ്രീയ ആര്‍ ഷേണായ്

പച്ചമാങ്ങാ – ഒരെണ്ണം വലുത്

വറ്റൽമുളക് അല്പം എണ്ണയിൽ ചുവക്കെ ചെറുതീയിൽ വറുത്തെടുത്തത് – 3-4

പച്ചമുളക് – 3-4 എണ്ണം

കായം / കായപ്പൊടി – 1 ടീസ്പൂൺ

വെളിച്ചെണ്ണ – 2-3 ടീസ്പൂൺ

പച്ചമാങ്ങ പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളമൊഴിച്ചു മുഴുവനോടെ വേവിയ്ക്കുക ( തൊലി കളയാതെ)തണുത്തതിനു ശേഷം തൊലി കളഞ്ഞു അകത്തെ മാംസളമായ ഭാഗം എടുക്കുക…മാങ്ങയണ്ടിയും എടുക്കാം …

ഇനി മാങ്ങാ വേവിച്ച വെള്ളത്തിൽ വറ്റൽമുളക് ചേർത്ത് കൈ കൊണ്ട് നന്നായി ഞെരടിയെടുക്കുക ( കൈ കൊണ്ടല്ലെങ്കിൽ അടിഭാഗം നല്ല കട്ടിയുള്ള ഗ്ലാസ് വെച്ചോ ചെറിയ ഇടികല്ല് വെച്ചോ ഞെരടി എടുക്കാം)ഇനി ഇതിലേക്ക് മാങ്ങാ ഉടച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം.

വീണ്ടും പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഉപ്പും കായവും ചേര്‍ക്കുക. അയഞ്ഞിരിക്കണമെങ്കില്‍ വെള്ളം ചേര്‍ത്ത് കൊടുക്കാം.ഇതിന് മീതെ പച്ചവെളിച്ചെണ്ണയും ഒഴിക്കാം .ഗൊജ്ജു റെഡി

Leave a Reply

Your email address will not be published. Required fields are marked *