അനൂപ് മേനോൻ ചിത്രം
“പത്മ ” ടീസർ റിലീസ്

നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന “പത്മ “എന്ന ചിത്രത്തിന്റെ പുതിയ ടീസർ റിലീസായി.

നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ” പത്മ ” യിലെ നായകനെ അനൂപ് മേനോൻ അവതരിപ്പിക്കുമ്പോൾ,ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് പത്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അനൂപ് മേനോൻ
കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം,പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ മഹാദേവന്‍തമ്പി നിര്‍വ്വഹിക്കുന്നു.

https://youtu.be/Y13vEUMb2is

അനൂപ് മേനോന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍,അൻവർ ഷെരീഫ്,അംബി, മെറീന മൈക്കിള്‍, ചക്കപ്പഴം ഫെയിം ശ്രുതി രജനികാന്ത്, എന്നിവരും അഭിനയിക്കുന്നു.കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്.

അനൂപ് മേനോൻ, ഡോക്ടർ സുകേഷ് എന്നിവരുടെ വരികൾക്ക് നിനോയ് വർഗ്ഗീസ് സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ, കല-ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍-സിയാന്‍ ശ്രീകാന്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ ജി,ഡിസൈൻ-ആന്റണി സ്റ്റീഫൻ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *