പണപ്പലക അഥവ കുഴിപ്പലകയുടെ ഉപയോഗം?..

രാജഭരണകാലത്ത് ഉണ്ടായിരുന്ന ഒരുതരം ചെറുനാണയമാണ് രാശിപ്പണം. തിരുവിതാംകൂറില്‍ നാലുചക്രം വിലയുണ്ടായിരുന്ന നാണയമായിരുന്നു അത്.ചെറിയ നാണയങ്ങള്‍ എളുപ്പത്തില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ അവയുടെ എണ്ണം കണക്കാക്കുവാന്‍ ‘കുഴിപ്പലക’യാണ് ഉപയോഗിച്ചിരുന്നത്. അത്തരം പലകയ്ക്കാണ് പണപ്പലക എന്നു പറയുന്നത്. പണപ്പലകയില്‍ ‘പണം’ കൃത്യമായി അടങ്ങുന്ന നിശ്ചിത കുഴിയില്‍ ഉണ്ടാകും.

ഈ പണപ്പലകയിൽ നൂറോ, ഇരുന്നൂറോ കുഴികൾ കാണും ഈ പണമെല്ലാം ഈ പലകയിൽ ഇട്ട് വടിച്ചാൽ കുഴികളിൽ അത് ഇറങ്ങി നിൽക്കും ഇങ്ങിനെയാണ് പണ്ട് കാലത്ത് പണം എണ്ണി തിട്ടപ്പെടുത്തിയിരുന്നത്.

കൂടാതെ ആ കാലത്ത് നാണ്യവ്യവസ്ഥയിൽ പല വലിപ്പത്തിലുള്ള പണം എണ്ണാൻ ഇത് പോലുള്ള പല വലിപ്പക്കുഴികളുള്ള പണപ്പലകകളും ഉണ്ടായിരുന്നു.ദീർഘചതുരാകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇരുമ്പുക്കൊണ്ടും, മരം കൊണ്ട് നിർമ്മിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *