ബോസ് മരിച്ചതിനെ തുടര്‍ന്ന് ഡ്രിപ്രഷനിലേക്ക് പോയൊരു തത്ത ‘ജേസ്സേ’..

ജെസ്സേ എന്ന തത്തയെകുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ന വൈറലാണ്. ഉടമ മരിച്ചതിനെ തുടര്‍ന്ന് വിഷാദരോഗത്തിലേക്ക് പോയ ജെസ്സേ പുതിയ ഉടമയ്ക്ക് നേരെ ശകാരവര്‍ഷവും വാര്‍ത്തകളില്‍ നിറയുന്നു.ഒമ്പത് വയസ്സുള്ള ആഫ്രിക്കൻ ഗ്രേ തത്ത(യാണ് ജെസ്സ.പ്രീയപ്പെട്ട ബോസിന്‍റെ മരണശേഷം തൂവലുകല്‍ കൊത്തിപറിച്ച് സ്വയം വേദനിപ്പിക്കാനും ശ്രമിച്ചിരുന്നു.

ഉടമയുടെ മരണ ശേഷം ജെസ്സെയേ ആഷ്‌ലി ഹെൽത്ത് ആനിമൽ സെന്റർ ഏറ്റെടുത്തു. അവൻ വളരെയധികം ദുഃഖിതനും, ഏകനുമായി കാണപ്പെട്ടു. ജെസ്സേയുടെ തുടക്കത്തിലേ മൗനം സെന്ററിലുള്ളവരെ ആശങ്കയിലാഴ്ത്തി.സെന്ററിലെ ജീവനക്കാർ ആദ്യം അവനെ കണ്ടപ്പോൾ, അവന് എന്തോ ഗുരുതരമായ ത്വക്ക് രോഗമാണെന്നാണ് കരുതിയത്. എന്നാൽ, ദുഃഖവും സമ്മർദവും മൂലം അവൻ തന്റെ തൂവലുകൾ സ്വയം കൊത്തി ദൂരെ എറിയുകയായിരുന്നുവെന്ന് പിന്നീടാണ് അവർക്ക് മനസ്സിലായത്. നന്നായി സംസാരിച്ചിരുന്ന അവന് ഒരുപാട് വാക്കുകൾ അറിയാമായിരുന്നു. എന്നാൽ, ഉടമ മരിച്ച സമയത്ത് അവൻ ഗുഡ്ബൈ എന്ന വാക്കല്ലാതെ മറ്റൊന്നും ഉച്ചരിക്കാൻ തയ്യാറായില്ല. അവന്റെ ഈ ദയനീയമായ അവസ്ഥ കണ്ട് ജീവനക്കാർ ആശങ്കപ്പെട്ടു. ജെസ്സേക്ക് വേണ്ടത് സ്നേഹമുള്ള ഒരു കുടുംബമാണ് എന്നവർ തിരിച്ചറിഞ്ഞു. അപ്പോഴാണ് റേച്ചൽ എത്തുന്നത്. ഒരു ഡോഗ് ബിഹേവിയറിസ്റ്റായ റേച്ചൽ ഫെബ്രുവരിയിൽ ജെസ്സിയെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി.

ഇതോടെ വീണ്ടും സംസാരിച്ചു തുടങ്ങിയ തത്ത എന്നാൽ ശകാര വർഷമാണ് ഇപ്പോൾ നടത്തുന്നത്.
സൗത്ത് വെയിൽസിലെ റേച്ചൽ ലെതറിന്റെ വീട്ടിലാണ് ഇപ്പോൾ തത്തയുള്ളത്. തന്റെ പ്രിയപ്പെട്ട മുൻ ഉടമക്കൊപ്പം വർഷങ്ങളോളം ജീവിച്ച ജെസ്സേയ്‌ക്ക് ഈ മാറ്റം താങ്ങാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ, ഇപ്പോൾ വായ തുറന്നാൽ തെറിയാണ്. ജെസ്സേ തന്റെ പുതിയ ഉടമയെ കാണുമ്പോഴെല്ലാം ശകാരിക്കുന്നു, ചീത്ത വിളിക്കുന്നു. പലതരം പരുക്കൻ ശബ്ദങ്ങൾ ഉണ്ടാക്കുന്നതിനോടൊപ്പം ഇടക്കിടെ ‌അധോവായു വിടുമ്പോഴുള്ള ശബ്ദങ്ങളും ഉണ്ടാക്കുന്നു. ‘അവന് ശബ്ദമുണ്ടാക്കാനും, തമാശ പറയാനും, ശകാരിക്കാനും ഇഷ്ടമാണ്. അവന്റെ ഭാഷ അല്പം കടുത്തതാണ്’ ഉടമ റേച്ചൽ ലെതർ പറയുന്നു.ജെസ്സെ ഇപ്പോൾ തന്റെ വാക്കുകള്‍ അല്‍പമൊന്ന് വിപുലീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *