“പത്തൊമ്പതാം നൂറ്റാണ്ട് ” സുധീര്‍ കരമനയുടെ ക്യാരക്ടർ പുറത്ത്ശ്രീ ഗോകുലം മൂവീസിൻെറ “പത്തൊമ്പതാം നൂറ്റാണ്ട് ” എന്ന ബൃഹത്തായ ചരിത്ര സിനിമയുടെ ഒൻപതാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.പടനായകൻ പാച്ചുപ്പണിക്കർ!തിരുവിതാംകൂറിൻെറ പടനായകൻ പാച്ചുപ്പണിക്കരുടെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത നടൻ സുധീർ കരമനയാണ്.


പട നയിക്കാനും അങ്കം വെട്ടാനും ഒക്കെ പേരെടുത്ത പ്രഗത്ഭനായ പടനായകന് തസ്കര വീരൻ കായംകുളം കൊച്ചുണ്ണിയെ പിടികൂടാനാകുന്നില്ല എന്നത് വലിയ അഭിമാനക്ഷതമായിരുന്നു. അതിനു കാരണക്കാരായവരോട് വലിയ പകയും വിരോധവുമായി ഇറങ്ങി തിരിക്കുന്നു പടനായകൻ. ഇതിനിടയിൽ ആറാട്ടുപുഴ വേലായുധച്ചേകവർ എന്ന അതിസാഹസികനായ പോരാളിയുടെ രംഗ പ്രവേശം തസ്കര വീരനെയും ഒന്നു വിറപ്പിച്ചു..പക്ഷെ അതു മുതലെടുക്കുവാൻ പടനായകൻ പാച്ചുപ്പണിക്കർക്കായില്ല… എത്ര ധീരനായ പടനായകനാണങ്കിലും പലർക്കും കൊട്ടാരത്തിലെ ഉപജാപക വൃന്ദത്തിൻെറ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല എന്നതൊരു സത്യമാണ്.. ചിലർ ചതിയിൽ മരണപ്പെട്ടിട്ടുമുണ്ട്.. ആരെയും കൂസാത്ത തൻേടിയായ പാച്ചുപ്പണിക്കർക്ക് പലപ്പോഴും സ്വന്തം നിലനിൽപ്പിനു വേണ്ടിയും പോരാടേണ്ടി വന്നു.. സുധീറിൻെറ ഏറേ വ്യത്യസ്തതയുള്ള കഥാ പാത്രം തിരുവിതാംകുറിൻെറ ചരിത്രരേഖകളിൽ പലപ്പോഴും തമസ്കരിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ധീരകഥാപാത്രത്തെ നായകനാക്കി ഒരുക്കുന്ശ ഈ ചിത്രം
ഏറ്റവും നല്ല സാങ്കേതിക തികവോടെ അടുത്ത വർഷം ആദ്യപാദത്തിൽ തീയറ്ററുകളിൽ എത്തും.


ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” “പത്തൊമ്പതാം നൂറ്റാണ്ട് “. ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍,മുസ്തഫ, സുദേവ് നായര്‍,ജാഫര്‍ ഇടുക്കി,ചാലിപാല, ശരണ്‍,മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു,വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്,സുനില്‍ സുഗത, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍.


ആദിനാട് ശശി,മന്‍രാജ്, പൂജപ്പുരഴരാധാക്യഷ്ണന്‍, ജയകുമാര്‍,നസീര്‍ സംക്രാന്തി,ഹരീഷ് പേങ്ങന്‍,ഗോഡ്‌സണ്‍, ബിട്ടു തോമസ്,മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്, ജെയ്‌സപ്പന്‍, കയാദു,ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍,വര്‍ഷ വിശ്വനാഥ്, നിയ,മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില,റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’.
ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍- സതീഷ്, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് വി എസ്, അര്‍ജ്ജുന്‍ എസ് കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താന്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജര്‍- ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *