ദോശ/ഇഡ്ഡലി ചട്നി; നിലക്കടല ചമ്മന്തി

സതി വയലാര്‍

തേങ്ങ ചേർക്കാത്ത ഈ ഒരു ചമ്മന്തി മാത്രം മതി ദോശക്കും ഇഡ്ഡ്ലിക്കുംവെറൈറ്റിയും,ഹെൽത്തിയുമായ സ്വാദേറും നിലക്കടല ചട്ണി

ചേരുവകൾ


റോസ്‌റ്റഡ്‌ നിലക്കടല – 1/3 കപ്പ്
റോസ്‌റ്റഡ്‌ പൊട്ടുകടല – 1/4 കപ്പ്
വെളിച്ചെണ്ണ – 1 Tbsp + 1 Tsp
ചെറിയ ഉള്ളി – 50 ഗ്രാം
ഇഞ്ചി – 3 ഗ്രാം (ഒരു ചെറിയ കഷ്ണം)
പച്ചമുളക് – 1 (ഇടത്തരം)
തക്കാളി – 1 (ഇടത്തരം)
വെള്ളം – 1/3 കപ്പ് + 3Tbsp
ഉപ്പ് – 1/4 Tsp + 1/8 Tsp
കടുക് – 1/2 Tsp
ഉഴുന്ന് പരിപ്പ് – 1Tsp
ജീരകം -1/4 Tsp
കറിവേപ്പില ആവശ്യത്തിന്


പാചകരീതി


ചുവടുകട്ടിയുള്ള പാൻ ചൂടാകുമ്പോൾ ഒരു ടീസ്പൂൺ എണ്ണ ചേർത്ത് അതിൽ ഉള്ളി ,ഇഞ്ചി ,മുളക് ,തക്കാളി എന്നിവ വഴറ്റി എടുക്കുക .മിക്സിയുടെ ജാറിൽ കടല ,പൊട്ടുകടല ,ഉള്ളി തക്കാളി വഴറ്റിയതു ,ഉപ്പു ,വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക .ഒരു സെർവിങ് ബൗളിലേക്കു മാറ്റി കടുക് താളിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *