ഫാഷന്‍ പ്രേമികളുടെ പ്രീയപ്പെട്ട പെസന്‍റ്

പെസന്‍റ് ഡ്രസ് ധരിക്കാറുണ്ടെങ്കിലും ആളൊരു വിദേശിയാണെന്ന് എത്രപേര്‍ക്കറിയാം

“മെക്സിക്കോ, റഷ്യ, ഹംഗറി, യുക്രെയ്ൻ, ഗ്രീക്ക് തുടങ്ങിയ പല രാജ്യങ്ങളിലും പരമ്പരാഗത വസ്ത്രമായാണ് പെസന്‍റ് ഡ്രസ് ധരിക്കുന്നത്. കഴുത്തിലും വയറിലും കൈയുടെ അറ്റത്തും ഇലാസ്റ്റിക് ഉള്ളതാണ് ഈ വസ്ത്രം. സ്ലീവിന്‍റെ നീളം കുറഞ്ഞ് പഫ് സ്ലീവായും ഫുൾ സ്ലീവായും ഈ മോഡൽ ധരിച്ചുവരുന്നു.


.ശരീരത്തിന്‍റെ ഷേപ്പ് എടുത്തു കാണിക്കുന്ന ഫാഷൻ കൂടിയാണിത്. എംബ്രോയ്‌ഡ്‌റിയോട് കൂടിയ നീളം കൂടിയ പെസന്‍റ് ഡ്രസ്സുകളും ബ്ലൗസുകളും ഇന്നും പല രാജ്യങ്ങളുടെയും പരമ്പരാഗത വേഷമായിത്തന്നെ നില കൊള്ളുന്നു.

1918ൽ പുറത്തിറങ്ങിയ ജിപ്സി ബ്ലഡ് എന്ന ഹോളിവുഡ് സിനിമയിലൂടെ ആളുകൾക്ക് ഏറെ പ്രിയമേറിയ ഫാഷനായി പെസന്‍റ് മാറുകയായിരുന്നു. വോയിൽ, വായു സഞ്ചാരം ഉള്ള കനം കുറഞ്ഞ കോട്ടൺ, ഒഴുകിക്കിടക്കുന്ന പോലുള്ള ഫാബ്രിക് എന്നിവയാണ് ഈ മോഡലിന് ഉപയോഗിക്കാറുള്ളത്

Leave a Reply

Your email address will not be published. Required fields are marked *