കോഴിക്ക് പെഡിക്യൂറും നെയില്‍പോളീഷും; ചിത്രങ്ങള്‍ വൈറല്‍

പെറ്റ്സിനെ വീട്ടിലെ ഒരംഗത്തിന് നല്‍കുന്ന പരിഗണന പലരും നല്‍കാറുണ്ട്. ഏകാന്തതയും വിരസതയുമൊക്കെ ഇവയുമായി ചിലവഴിക്കുമ്പോള്‍ അകന്നുപോകാറുമുണ്ട്. വസ്ത്രവും തൊപ്പിയുമൊക്കെ അവയെ ധരിപ്പിച്ച് ഫോട്ടോകളും എടുക്കാറുണ്ട്. അങ്ങ് ചൈനയിനെ ഒരു സ്ത്രീയുടെ ചെയ്ത്ത് അല്‍ കടന്നുപോയെന്നാണ് സോഷ്യല്‍മീഡിയ അടക്കം പറയുന്നത്. എന്താണെന്നല്ലേ . ചൈനയിലെ ഷാങ്ഹായിൽ ഒരു സ്ത്രീ തന്റെ വീട്ടിലെ അലങ്കാര കോഴിക്ക് പെഡിക്യൂർ ചെയ്തു നെയില്‍ പോളീഷ് ഇട്ടു, മാത്രമല്ല ഫോട്ടോ എടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചിത്രം ഒറ്റ രാത്രികൊണ്ട് വൈറലായി മാറി.


ഷാങ്ഹായിൽ നിന്നുള്ള യി യിയ്ക്ക് തന്റെ പ്രിയപ്പെട്ട വളർത്തുകോഴിയെ ഒന്ന് സുന്ദരിയാക്കണമെന്ന് ആഗ്രഹം തോന്നി.
അവൾ കോഴിയുമായി ഒരു നെയിൽ സലൂണിലേക്ക് പോയി. മനുഷ്യർക്ക് മാത്രം സേവനം ചെയ്യുന്ന സലൂൺ ജീവനക്കാർ പ്രതീക്ഷിക്കാതെ കോഴിയെ കണ്ട് അന്തിച്ച് പോയി. അവർ അതിന്റെ നഖങ്ങൾ പെഡിക്യൂർ ചെയ്യാൻ വിസമ്മതിച്ചു.
എന്നാൽ, യി യി വിട്ടു കൊടുത്തില്ല. അവർ സ്വയം കോഴിയുടെ നഖങ്ങൾ മനോഹരമാക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു മണിക്കൂറിലധികം സമയമെടുത്ത് അവൾ കോഴിയുടെ നഖങ്ങൾ സുന്ദരമാക്കി. ആദ്യം കാലുകൾ കഴുകി വൃത്തിയാക്കി. തുടർന്ന് ഒന്ന് വിടാതെ ഓരോ കാലിലും നെയിൽ പോളിഷ് ഇട്ടു.


ഓരോ കാലിലും ഓരോ നിറത്തിലുള്ള നെയിൽ പോളിഷാണ് അവൾ ഇട്ടു കൊടുത്തത്. എന്നിട്ടും തൃപ്തി വരാതെ അവൾ കോഴിയുടെ നഖങ്ങളിൽ മുത്തുകളും പതിച്ചു കൊടുത്തു. പക്ഷിയുടെ പാദങ്ങൾ അതിമനോഹരമായി കാണപ്പെട്ടു. തന്റെ വിഷമഘട്ടത്തിൽ തന്നോടൊപ്പം നിന്നതിനുള്ള ഒരു സമ്മാനമായിട്ടാണ് അവൾ ഇത് ചെയ്തത്. കാരണം കഴിഞ്ഞ രണ്ട് വർഷമായി കോഴി അവളോടൊപ്പമുണ്ട്. അവൾ സങ്കടപ്പെടുന്ന സമയത്തെല്ലാം ഒരു കൂട്ടായി കോഴി യി യിയുടെ അരികിൽ തന്നെ ഇരിക്കും.


നെയില്‍ പോളീഷ് ചെയ്ത കോഴിയുടെ ചിത്രം വൈറലായെങ്കിലും വിമര്‍ശനവും നേരിട്ടു. കോഴിയുടെ നഖങ്ങളുടെ സ്വാഭാവികത പോകുമെന്നും അതിന് അസ്വസ്ഥതയുണ്ടാക്കുമെന്ന കമന്‍റുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ കോഴിക്ക് ഇതുവരെ അസ്വസ്ഥത ഉണ്ടായിട്ടില്ലെന്നും അത് ഹാപ്പിയായിരിക്കുന്നു എന്നാണ് കമന്‍റുകള്‍ക്ക് യി യി മറുപടി നല്‍കി

Leave a Reply

Your email address will not be published. Required fields are marked *