സ്ട്രോക്കില്‍ തളര്‍ന്ന അച്ഛന് കൈത്താങ്ങാകാന്‍ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ചുവരെഴുത്ത്

സ്ട്രോക്കില്‍ തളര്‍ന്ന അച്ഛന് കൈത്താങ്ങാകുകയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ പൗർണമി.
മാന്നാർ കുട്ടമ്പേരൂർ മുട്ടേൽ കരിയിൽ വീട്ടിൽ പെയിന്റിംഗ് തൊഴിലാളിയായ മണിക്കുട്ടൻ (48) നാല് മാസങ്ങൾക്ക് മുമ്പ് വന്ന സ്ട്രോക്കിൽ തൊഴിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കല്ലുമലയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുന്ന ഭാര്യ രാജി (44) യുടെ തുച്ഛമായ വരുമാനാമായിരുന്നു ഏകആശ്രയം. മൂന്ന്പെൺമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതച്ചെലവുകൾക്ക് ബുദ്ധിമുട്ടായതോടെ അസുഖം പൂർണമായും ഭേദപ്പെടുന്നതിനു മുമ്പ്തന്നെ പെയിന്‍റിംഗ് ജോലിക്ക് മണിക്കുട്ടന് ഇറങ്ങേണ്ടി വന്നു.


അച്ഛന്‍റെമോശം ആരോഗ്യസ്ഥിതി മനസ്സിലാക്കിയ രണ്ടാമത്തെ മകൾ ചെങ്ങന്നൂർ ഗവണ്‍മെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ പൗർണമി അവധിദിവസങ്ങളിൽ ബ്രഷുമെടുത്ത് അച്ഛനോടൊപ്പം ഇറങ്ങി.

ബാംഗ്ലൂരിൽ ഒന്നാം വർഷ ബി എസ് സി നേഴ്‌സിംഗിന് പഠിക്കുന്ന മൂത്തമകൾ നവമിയും കുന്നത്തൂർ ഗവണ്‍മെന്റ് യുപിഎസിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന അഷ്ടമിയും അച്ഛനെ സഹായിക്കാറുണ്ട്. മാന്നാറിലെ ഒരു പ്രമുഖസ്ഥാപനത്തിന്റെ ചുവരെഴുത്തിലാണ് ഇപ്പോൾ പൗർണമി. മൂന്നു പെണ്മക്കളുടെ പഠനത്തിനും ജീവിതച്ചെലവുകലക്കും ബുദ്ധിമുട്ടുന്ന രോഗിയായ മണിക്കുട്ടന് ആശ്വാസമാവുകയാണ് അവധി ദിവസങ്ങളിലെ മകൾ പൗര്‍ണമിയുടെ ചുവരെഴുത്ത്.

Leave a Reply

Your email address will not be published. Required fields are marked *