ചെമ്പകം

ഇന്നു ഞാനീ ചെമ്പക ചോട്ടി ൽ നിൽപ്പൂ നിൻ ഗന്ധമേറ്റ്.
നിശയുടെ യാമത്തിൽ നീ വിരിഞ്ഞീടും സൗരഭ്യത്താൽ.
കാലങ്ങൾക്കു മുബെ നീയെൻ കൂന്തലിൽ നിത്യ ഗാന്ധിയേകി,
നിൻ മരത്തണലിൽ ഞാനിരിപ്പൂ യെൻ പുസ്തക താളുകളാൽ,ലെൻ പേനെയാൽ ചായമിടാൻ.
നിൻ ഏകാന്തതയിൽ വരികളായ് മാറി ആ മഷിത്തുള്ളികൾ.
ഒരിളം കാറ്റേറ്റു ഗന്ധം പരത്തീടും നീ ഈ പ്രപഞ്ചമാകവേ,
ആസ്വദിപ്പൂ നിൻ സുഗന്ധമിന്നും ഞാൻ,
എൻ കണ്ണിമച്ചിമ്മിയൊരു ലാസ്യത്തിൽ ചെറുചിരിയിൽ.

     ചിഞ്ചു രാജേഷ്‌.

Leave a Reply

Your email address will not be published. Required fields are marked *