മലയാളി യുവതിക്ക് പോർച്ചുഗീസ്ക്കാരൻ വരൻ

അടുത്ത ശനിയാഴ്ചയാണ് ഇരുവരുടെയും വിവാഹം. വരൻ പോർച്ചുഗീസ്ക്കാരൻ റിച്ചിയും വധു തൃശൂർ ഇരിങ്ങാലക്കുട സ്വദേശി അനീറ്റയും. റിച്ചിയുടെ സഹപ്രവർത്തകന്റെ ബന്ധുവാണ് അനീറ്റ.അങ്ങനെയാണ് വിവാഹാലോചന വന്നത്.ടൂറിസ്റ്റ് വിസയിൽ റിച്ചി ഇടയ്ക്കിടെ കേരളത്തിൽ വരാറുണ്ട്. കേരളത്തോട് വല്ലാത്ത ഇഷ്ടമാണ് റിച്ചിയ്ക്ക്. മലയാളി പെൺകുട്ടിയുടെ ആലോചന വന്നപ്പോൾ അതുകൊണ്ടുതന്നെ ഉറപ്പിച്ചു എന്ന് അദ്ദേഹം പറയുന്നു. ഇന്ത്യൻ പൗരൻ അല്ലെങ്കിലും ഒരു തനി മലയാളി ആവാനുള്ള ശ്രമത്തിലാണ് റിച്ചി ഇപ്പോൾ.

അതിനുവേണ്ടി മലയാളം സംസാരിക്കാനും എഴുതാനും പഠിച്ചു. ഒപ്പം മുണ്ട് ഉടുക്കാനും. റിച്ചി കേരളത്തിൽ വരുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിട്ടുള്ളത് മലയാളികളുടെ മീശയാണ്. അതുകൊണ്ട് ക്ലീൻഷേവ് ഒഴിവാക്കി മീശ വെച്ചു. പക്ഷേ മീശ പിരിക്കാൻ അറിയില്ല, ഇനി മീശ പിരിക്കാൻ പഠിക്കണമെന്ന് റിച്ചി പറയുന്നു. കേരളത്തിൽ ഇഷ്ടപ്പെട്ട സ്ഥലം ഏതെന്ന് ചോദിച്ചാൽ തൃശൂരെന്ന് സംശയമില്ലാതെ റിച്ചി പറയും. കേരളത്തിന്റെ ഭക്ഷണ ശീലങ്ങളും ഇഷ്ടപ്പെട്ട് വരികയാണ്. കേരളത്തിൽ സ്ഥിരതാമസമാക്കാനാണ് റിച്ചി യുടെ ആഗ്രഹം. നാൽപത് വയസ്സുണ്ട് റിച്ചിയ്ക്ക്. അമ്മയും സഹോദരിയുമുണ്ട്. ബ്രോഡ് കാസ്റ്റ് കമ്പനിയിലാണ് ജോലി.

Leave a Reply

Your email address will not be published. Required fields are marked *