കോവിഡ്: ഗർഭിണികൾ ശ്രദ്ധിക്കുക
ഉറപ്പാക്കണം രണ്ടുപേരുടെയും സുരക്ഷ

കോവിഡ്.19 രോഗം ഗർഭിണികളെ ഗുരുതരമായി ബാധിക്കുന്നതിനാൽ ഗർഭിണികൾ രോഗബാധയേൽക്കാതിരിക്കാൻ ജാഗ്രത കാട്ടണം. ഗർഭിണിയുടെ സുരക്ഷയുറപ്പാക്കേണ്ടത് കുടുംബാങ്ങളുടെ ഉത്തരവാദിത്തമാണ്.

രോഗബാധയുണ്ടാകാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ശ്രദ്ധ ഗർഭിണിയും കാട്ടണമെന്ന് അരോഗ്യ വകുപ്പ് അറിയിച്ചു. ഗർഭിണികൾ വീടിനുള്ളിൽ തന്നെ കഴിയുക , അയൽ വീടുകളിലും ബന്ധുവീടുകളിലും പോകരുത്, വീട്ടിൽ സന്ദർശകരെ ഒഴിവാക്കുക, ഗർഭകാല ചടങ്ങുകളും ഗൃഹസന്ദർശനങ്ങളും ഒഴിവാക്കുക, ശുചിമുറിയോട് കൂടിയ കിടപ്പുമുറി ഗർഭിണിക്ക് മാത്രമായി ഉപയോഗിക്കാൻ നൽകുക, പൊതുശുചിമുറിയാണെങ്കിൽ മറ്റുള്ളവർ ഉപയോഗശേഷം അണുവിമുക്തമാക്കുക, ജോലിക്കും മറ്റാവശ്യങ്ങൾക്കും പുറത്തുപോയി വരുന്നവർ കുളിച്ചശേഷം മാത്രം വീടിനുള്ളിൽ കയറുക, ഗർഭിണിയോട് അടുത്തിടപഴകാതിരിക്കുക.

ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ചിട്ടുള്ള മരുന്നുകൾ മുടങ്ങാതെ കഴിക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ഗർഭിണി ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസ് എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്, പോഷാകാഹാരം കഴിക്കുക, ധാരളം വെള്ളം കുടിക്കുക., പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക, 5 മാസം കഴിഞ്ഞവർ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂറിൽ മൂന്ന് ചലനങ്ങളെങ്കിലുമുണ്ടോയെന്ന് ശ്രദ്ധിക്കുക, രക്തസ്രാവം, വിട്ടുവിട്ടുള്ള വയറുവേദന പോലെയുള്ള അവശ്യസാഹചര്യങ്ങളിൽ മാത്രം ആശുപത്രിയിൽ പോവുക.

ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഇ-സഞ്ജീവനിയിലൂടെ പരിഹാരം തേടുക, മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക, പനി, ചുമ തുടങ്ങി ലക്ഷണങ്ങളെ ജലദോഷം എന്ന മട്ടിൽ ലഘൂകരിച്ച് കാണാതെ സ്വയം നിരീക്ഷണം നടത്തി, കോവിഡ് അല്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കുക എന്നിവ കർശനമായി പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *