ചരിത്രത്തിലാദ്യമായി കശ്മീര്‍ സര്‍വകലാശാലയുടെ മേധാവിയായി ഒരു വനിത

ചരിത്രത്തിലാദ്യമായി കശ്മീര്‍ സര്‍വകലാശാലയുടെ തലപ്പത്ത് ഒരു വനിത. പ്രൊഫസര്‍ നീലോഫര്‍ ഖാനെ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചു.ജമ്മു കശ്മീര്‍ ലെഫ്റ്റണന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് നീലോഫര്‍ ഖാനെ നിയമിച്ചത്. ഹോം സയന്‍സ് വകുപ്പില്‍ അധ്യാപികയായിരിക്കെയാണ് പുതിയ നിയോഗം.

2021 ഓഗസ്റ്റിൽ മൂന്ന് വർഷത്തെ കാലാവധി അവസാനിച്ച ഭൗമശാസ്ത്രജ്ഞനായ പ്രൊഫ തലത് അഹ്മദിന് പകരമായാണ് നിലോഫർ ഖാൻ വൈസ് ചാൻലസർ പദവിയിലേക്ക് വരുന്നത്. കശ്മീർ സർവ്വകലാശാലയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായിരിക്കും ഖാൻ.

ലെഫ്റ്റണന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തന്നെയാണ് കശ്മീര്‍ യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍. 1969ലെ ജമ്മു കശ്മീര്‍ യൂണിവേഴ്‌സിറ്റീസ് ആക്ടിലെ സെക്ഷന്‍ 12 പ്രകാരമാണ് നീലോഫറിന്റെ നിയമനം.ചുമതലയേറ്റെടുക്കുന്ന തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. മുന്‍ വിസി ആയിരുന്ന പ്രൊഫസര്‍ തലാത് അഹമ്മദിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അവസാനിച്ചിരുന്നു.


അടുത്തിടെ ജാമിയയ്ക്കും ജെഎൻയുവിനും ആദ്യമായി വനിതാ വൈസ് ചാൻസലർമാരെ നിയമിച്ചിരുന്നു. ജാമിയ മില്ലിയ ഇസ്ലാമിയയുടെ (ജെഎംഐ) ആദ്യ വനിതാ വൈസ് ചാൻസലർ നജ്മ അക്തർ ആയിരുന്നു. ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയ്ക്ക് (ജെഎൻയു) ആദ്യത്തെ വനിതാ വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *