‘പുഴയമ്മ’ ജൂലൈ 1-ന് ജിയോ സിനിമയിൽ

‘പുഴയമ്മ’ ജൂലൈ ഒന്നിന്
ജിയോ സിനിമയിൽ റിലീസ് ചെയ്യുന്നു. ബേബി മീനാക്ഷി,ലിന്റാ അർസെനിയോ എന്നിവ൪ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്ര൦  വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്നു.
  
തമ്പി ആന്റണി, ഉണ്ണിരാജ, പ്രകാശ് ചെങ്ങൽ, രാജേഷ് ബി , റോജി പി കുര്യൻ,ആഷ്‌ലി ബോബൻ, ലക്ഷ്മിക്കാ,ഫാത്തിമ അൽ മൻസൂരി, മാസ്റ്റർ വിരാട്,തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥൻ നിർവ്വഹിക്കുന്നു. പ്രകാശ് വാടിക്കൽ തിരക്കഥ സംഭാഷണമെഴുതുന്നു. വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ വരികൾക്ക് കിളിമാനൂർ രാമവർമ്മ സംഗീതം പകരുന്നു. നദിയിൽ മാത്രം ചിത്രീകരിച്ച ചിത്രമായ ‘പുഴയമ്മ’ യിൽ നാട്ടുകാരിയായ പതിമൂന്ന്  വയസ്സുള്ള പെൺകുട്ടിയും അമേരിക്കൻ ടൂറിസ്റ്റായ ഒരു യുവതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നു.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *