റഫ്ലേഷ്യ പൂത്തു; വൈറലായി വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ പൂവ് വിടർന്ന് നിൽക്കുന്നത് കാണാൻ ഒരു ഇന്തോനേഷ്യക്കാരന് അവസരം ലഭിച്ചു. ഇന്തോനേഷ്യൻ കാടുകളിലൂടെ നടക്കുമ്പോൾ ഒരാൾ അപൂർവമായ ഈ പൂവ് കണ്ടെത്തി. റഫ്ലേഷ്യ അർനോൾഡി ലോകത്തിലെ തന്നെ ഏറ്റവും വലിയ പുഷ്പമാണ്. കുറച്ച് ദിവസങ്ങൾ മാത്രമാണ് അത് വിടർന്ന് നിൽക്കുന്നത്.

പ്രാദേശികമായി ഇത് ശവംനാറിപ്പൂവ് എന്നും അറിയപ്പെടാറുണ്ട്. അതിന്റെ രൂക്ഷമായ ​ഗന്ധമാണ് അതിന് കാരണം.
ഈ പൂവ് മൂന്നടി വരെ ഉയരത്തിൽ വളരുകയും 15 പൗണ്ട് വരെ ഭാരം വയ്ക്കുകയും ചെയ്യും. അഞ്ച് മുതൽ ഏഴ് ദിവസം വരെ ചിലപ്പോൾ ഇവ വിടർന്ന് നിൽക്കും. ഈ പുഷ്പത്തിന് ഇലയോ തണ്ടോ ഇല്ല. ലോകത്തിലെ ഏറ്റവും അധികം തേൻ ഉത്പാദിപ്പിക്കുന്ന പുഷ്പം കൂടിയാണ് ഇത് എന്ന് പറയപ്പെടുന്നു.

ഇന്തോനേഷ്യയിലെ മഴക്കാടുകളിലൂടെ നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായിട്ടാണ് ഇയാൾ‌ ഈ പൂവ് വിടർന്ന് നിൽക്കുന്നത് കണ്ടത് എന്ന് പറയുന്നു. ചുവന്ന നിറത്തിലുള്ള ഈ പുഷ്പം മുഴുവനായും വിടർന്ന് നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്. അതിന്റെ വളരെ അടുത്ത് നിന്നുമുള്ള ദൃശ്യം പകർത്തിയിരിക്കുന്നത് കാണാം. ഏതായാലും ഈ വീഡിയോ വളരെ അധികം ആളുകൾ കണ്ടു. ഒരാൾ പറഞ്ഞത് ഇതെന്തോ അന്യ​ഗ്രഹജീവികളുടെ വസ്തുക്കൾ പോലെ ഉണ്ട് എന്നാണ്.
വളരെ വേ​ഗത്തിൽ തന്നെ മുപ്പതിനായിരത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *