സ്ത്രീധനം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി വിട്ടുനല്‍കി പെണ്‍കുട്ടി; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

വിവാഹത്തിനായി മാറ്റിവച്ച തുക പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് നല്‍കി പിതാവും പുത്രിയും രാജ്യത്തിന് മാതൃകയായി. രാജസ്ഥാനിലെ ബാർമർ ന​ഗരത്തിലാണ് ജനങ്ങളുടെ കൈയ്യടി നേടിയ സംഭവം നടന്നത്. അഞ്ജലി കൻവാര്‍ തന്‍റെ സ്ത്രീധനത്തുക ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് വിട്ടുനല്‍കാന്‍ പിതാവ് കിഷോര്‍ഖാനോട് ആവശ്യപ്പെടുകയായിരുന്നു.

നവംബർ 21നാണ് അജ്ഞലി പ്രവീൺ സിം​ഗിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ അഞ്ജലി തന്റെ തീരുമാനം പിതാവിനെ അറിയിച്ചിരുന്നു. തനിക്ക് സ്ത്രീധനമായി നീക്കിവെച്ചിരിക്കുന്ന പണം പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിനായി നൽകണമെന്ന് ആവശ്യപ്പെട്ടു.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന അഞ്ജലിയുടെ ഈ തീരുമാനത്തെ സമൂഹമാധ്യമങ്ങൾ കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്.മകളുടെ ആ​ഗ്രഹമനുസരിച്ച് കിഷോർ കുമാർ കാനോദ് പ്രവർത്തിക്കുകയും സ്ത്രീധനം നൽകാനായി മാറ്റിവെച്ചിരുന്ന75 ലക്ഷം രൂപ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകുകയും ചെയ്തു.

വിവാഹചടങ്ങിനെത്തിയ അതിഥികൾക്ക് മുന്നിലും തന്റെ തീരുമാനത്തെക്കുറിച്ച് അഞ്ജലി അറിയിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് എല്ലാവരും അഞ്ജലിയുടെ തീരുമാനത്തെ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *