റവ കേസരി

ജിഷ

കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കാവുന്ന നല്ലൊരു നാലുമണി പലഹാരമാണ്‌ റവ കേസരി.

റവ – 200 ഗ്രാം
നെയ്യ് – 100 ഗ്രാം
ഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍
കശുവണ്ടി – 50 ഗ്രാം
കിസ്മിസ് – 50 ഗ്രാം
മഞ്ഞകളര്‍ പാകത്തിന്
പഞ്ചസാര – 50 ഗ്രാം
പാല്‍ – 250 ഗ്രാം

പാകം ചെയ്യുന്ന വിധം:

റവ വറുത്ത് മാറ്റിവെയ്ക്കുക. പാത്രത്തില്‍ 50 ഗ്രാം നെയ്യ്, ഒന്നര കപ്പ് വെള്ളം, പാല്‍, മഞ്ഞകളര്‍ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. തിലയ്ക്കുമ്പോള്‍ റവ ചേര്‍ത്ത് കട്ടപിടിക്കാതെ ഇളക്കി കൊടുക്കണം. നെയ്യില്‍ വറുത്ത കശുവണ്ടി, കിസ്മിസ് ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ക്കുക. പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. പരന്ന പാത്രത്തില്‍ നിരത്തി തണുക്കുമ്പോള്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *