കൊതിയൂറും എഗ്ഗ് സാൻഡ്‌വിച്ച്

ഭാവന ഉത്തമന്‍

എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് സാൻഡ്‌വിച്ച്. എന്നാൽ കുറച്ച് വ്യത്യസ്തമായ രീതിയിൽ ഒരു സാൻഡ്‌വിച്ച് തയ്യാറാക്കിയാലോ. മുട്ട ഉപയോഗിച്ചുകൊണ്ടുള്ള രുചിയേറും എഗ്ഗ് സാൻഡ്‌വിച്ച് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

• ബ്രെഡ് കഷണങ്ങൾ – 4
• പുഴുങ്ങിയ മുട്ട -2
• മയോണൈസ് / വെണ്ണ – 4 ടീസ്പൂൺ
• ചുവന്നമുളക് തരിയായി പൊടിച്ചത് / ചില്ലി ഫ്ളേക്സ് – 1/2 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• കുരുമുളകുപൊടി – ആവശ്യത്തിന്
• നെയ്യ് – 2 ടീസ്പൂൺ
• പച്ചമുളക് – 4 എണ്ണം

സാലാഡിന് ആവശ്യമായ ചേരുവകൾ

• തക്കാളി – 1 ( ചെറുതായി അരിഞ്ഞത്)
• കൊച്ചുള്ളി 1/4 ( ചെറുതായി അരിഞ്ഞത് )
• സവാള – 1( ചെറുതായി അരിഞ്ഞത് )

എഗ്ഗ് സാൻഡ്‌വിച്ച് തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക്, പുഴുങ്ങിയ മുട്ട, മയോണൈസ്, ചുവന്നമുളക് പൊടിച്ചത് / ചില്ലി ഫ്ളേക്സ്, ആവശ്യത്തിന് ഉപ്പ്, ചെറുതായി അരിഞ്ഞ പച്ചമുളക്, കുരുമുളകുപൊടി ( എരുവ് അനുസരിച്ച് ) എന്നിവ എടുത്ത ശേഷം നന്നായി മിക്സ് ചെയ്യുക. ചേരുവകൾ പരസ്പരം നന്നായി സംയോജിക്കണം.ശേഷം 2 ബ്രഡ് സ്ലൈസു കളിൽ തയ്യാറാക്കിയ മസാല ഫിൽ ചെയ്യുക. ഇതിനു മുകളിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളി, സവാള, കൊച്ചുള്ളി എന്നിവ ഇടുക. മറ്റൊരു ബ്രെഡ് സ്ലൈസ് ഉപയോഗിച്ച് സ്റ്റാഫിംങ് മൂടാം.

ശേഷം ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി വെക്കുക.തീ അധികമാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് മുൻപ് തയ്യാറാക്കിവെച്ച സാൻഡ്‌വിച്ച് വെച്ച് വശങ്ങളിൽ നെയ്യ് പുരട്ടുക. ഇഷ്ടാനുസരണം
മൊരിച്ച് എടുത്തശേഷം പ്ലേറ്റിലേക്ക് മാറ്റാം. രുചിക്കായി ഏതെങ്കിലും സോസോ, മല്ലിയില പൊതീന ചട്നിയോ ഉപയോഗിച്ച് ചൂടോടെ തന്നെ കഴിക്കാം.ബ്രേക്ഫാസ്റ്റിനും വൈകുന്നേരങ്ങളിൽ ചായക്കൊപ്പവും കഴിക്കാവുന്ന ഒന്നാണ് എഗ്ഗ് സാൻഡ്‌വിച്ച്. കുട്ടികൾക്കും ഇത് പ്രത്യേകം ഇഷ്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *