” 𝟮𝟰 𝗗𝗮𝘆𝘀 “സൈന പ്ലേ ഒടിടി യിൽ കാണാം

ആദിത് യു എസ് നെ പ്രധാന കഥാപാത്രമാക്കി
‘ ഡൈ വിത്ത് മെമ്മറീസ്,നോട്ട് ഡ്രീംസ് ‘
എന്ന ടാഗ് ലൈനോടെ ശ്രീകാന്ത് ഇ ജി സംവിധാനം ചെയ്യുന്ന റോഡ് മൂവി ” 24 Days ” സൈന പ്ലേ ഒടിടി യിൽ റിലീസായി.


സ്റ്റീഫൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് 24 Days. ഒരു റോഡ് മൂവി ഗണത്തിൽ പെടുത്താമെങ്കിലും പകുതിക്ക് ശേഷം സ്റ്റീഫന്റെ തിരിച്ചറിവുകളിലൂടെയുള്ള യാത്രയാണ് സിനിമ.
വളരെ വിശദമായും മനോഹരമായും സ്റ്റീഫന്റെ യാത്രയെ ദൃശ്യവൽക്കരിച്ചിട്ടുണ്ട്.

ലെറ്റ് ഗോ പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അദിത് യു എസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ ലൈറ്റ് റൂം നിർവ്വഹിക്കുന്നു.സംഗീതം-സെവൻ ക്ലൗഡ്സ്.

എഡിറ്റർ-പ്രസീപ് ശങ്കർ,ക്രീയേറ്റീവ് കോൺട്രീബ്യൂഷൻ-അഞ്ജു രാമചന്ദ്രൻ,പശ്ചാത്തല സംഗീതം-വിഷ്ണു ശ്യാം,കല- ജഗദ് ചന്ദ്രൻ,സൗണ്ട്-ശങ്കർദാസ് വി സി,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *