ഇന്ത്യന്‍ ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദ്

ഭവന ഉത്തമന്‍

” ഇതൊരു ഹോക്കി കളിയല്ല മാന്ത്രികതയാണ്” ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ വാക്കുകളാണ്. ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയർത്തിയ എക്കാലത്തെയും ഹോക്കി കളിക്കാരൻ ധ്യാൻ സിങ് എന്ന ധ്യാൻചന്ദ്.ധ്യാൻചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണ കാലഘട്ടമായി വിശേഷിപ്പിക്കുന്നു. ഇന്ത്യയ്ക്ക് തുടർച്ചയായി 1928,1932,1936 വർഷങ്ങളിൽ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ മെഡൽ നേടിക്കൊടുത്ത ടീമിലെ പ്രധാന കളിക്കാരനായിരുന്നു ധ്യാൻ ചന്ദ്.

1905 ഓഗസ്റ്റ് 29ന് ഉത്തർപ്രദേശിലെ അലഹബാദിൽ സമേശ്വർ ദത്ത് സിംഗിന്റെയും ശാരദ സിംഗിന്റെയും മൂന്ന് മക്കളിൽ രണ്ടാമനായി ജനനം. ഇന്ത്യൻ ഹോക്കി ടീമിലെ മറ്റൊരു താരമായ രൂപ് സിംഗിന്റെ ജേഷ്ഠൻ കൂടിയായിരുന്നു ഇദ്ദേഹം.
അച്ഛൻ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ആയതിനാൽ പലയിടത്തായി പഠനം നടത്തിയ ശേഷം ഗ്വാളിയോറിലെ വിക്ടോറിയ കോളേജിൽ നിന്നും ബിരുദപഠനം പൂർത്തീകരിച്ചു. എന്നാൽ ചെറുപ്പകാലത്ത് കായികരംഗത്ത് അത്ര താല്പര്യം ഉണ്ടായിരുന്ന വ്യക്തിയായിരുന്നില്ല .1922 – ൽ തന്റെ പതിനേഴാം വയസ്സിൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ബ്രാഹ്മിൻ റെജിമെന്റിൽ ചേർന്നു. അതിനുശേഷമാണ് ഹോക്കിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 1926 – ൽ ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ആർമി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ മൂന്ന് ടെസ്റ്റുകൾ അടക്കം 21 മത്സരങ്ങളിൽ പതിനെട്ടും വിജയിച്ചു.1928 – ൽ ആംസ്റ്റർഡാമിൽ നടന്നക്കുന്ന ഒളിമ്പിക്സിലേക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമിനെ കണ്ടെത്തുന്നതിനായി ഇന്ത്യൻ ഹോക്കി ഫെഡറേഷൻ നടത്തിയ മത്സരത്തിൽ യുണൈറ്റഡ് പ്രൊവിൻസ്സിനുവേണ്ടി ധ്യാൻചന്ദ് കളത്തിൽ ഇറങ്ങുകയും ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.

ആംസ്റ്റർഡാം ഒളിമ്പിക്സിൽ ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, സ്വിറ്റ്സർലാൻഡ്, എന്നീ രാജ്യങ്ങൾ അടങ്ങുന്ന ഡിവിഷൻ
‘ എ’യിലായിരുന്നു ഇന്ത്യ. ആദ്യ മത്സരത്തിൽ തന്നെ ഓസ്ട്രിയയെ 6-0 ഇന്ത്യ തോൽപ്പിച്ചു. ഇതിൽ മൂന്നു ഗോളുകൾ നേടിയെടുത്തത് ധ്യാൻചന്ദ് ആയിരുന്നു. സെമി ഫൈനലിൽ സ്വിസർലാന്റിനെയും തോൽപ്പിച്ച് ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനൽ മത്സരത്തിൽ ജയ്പാൽ സിംഗ് ക്യാപ്റ്റനായ ഇന്ത്യൻ ടീം എതിർ ടീമായ നെതർലാൻഡിനെ 3-0 തോൽപ്പിച്ച് ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വർണം നേടിയത്. ഈ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയത് ധ്യാൻചന്ദിന്റെ പരിശ്രമത്തിലൂടെയാണ്.1932 – ലെ ലോസ് എഞ്ചൽസ് ഒളിമ്പിക്സിന്റെ ആദ്യമത്സരത്തിൽ ജപ്പാനെതിരെ ഇന്ത്യ 11-1ന് ജയിച്ചു. ധ്യാൻചന്ദ്, രൂപ് സിംഗ്, ഗുർമീത് സിംഗ് എന്നിവർ മൂന്ന് ഗോളുകൾ വീതം നേടി ഫൈനൽ മത്സരത്തിൽ ഇന്ത്യ അമേരിക്കക്കെതിരെ 24-1ന് വിജയിച്ചു. ഇതിൽ ഡാൻസ് എന്തിന് വിഹിതം 8 ഗോളായിരുന്നു 1936-ലെ ഒളിമ്പിക്സിലും ഇന്ത്യയെ സ്വർണമാണിയി ക്കുന്നതിൽ ധ്യാൻചന്ദ് വഹിച്ച പങ്ക് പറയേണ്ടത് തന്നെ. പങ്കെടുത്ത മൂന്ന് ഒളിമ്പിക്സുകളിൽ 12 മത്സരങ്ങളിലായി 33 ഗോളുകൾ അദ്ദേഹം നേടി.


രണ്ട് പതിറ്റാണ്ടുകളിൽ ആയി ഇന്ത്യൻ ഹോക്കി രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഇന്ത്യൻ ജേഴ്സിയിൽ നാനൂറിലധികം രാജ്യാന്തര ഗോളുകളാണ് നേടിയത്. 34 വർഷത്തെ സേവനത്തിനുശേഷം ലഫ്റ്റനന്റായി ഡാൻസ് ആൻഡ് ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ചു.1979 ഡിസംബർ-3ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് വെച്ച് കരൾ കാൻസർ ബാധിതനായിരുന്ന അദ്ദേഹം നമ്മോട് വിട പറഞ്ഞു.

ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29നാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നതും കായികതാരങ്ങൾക്കുള്ള അർജുന അവാർഡും പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരവും നൽകുന്നത്. 2002 – ൽ ഡൽഹിയിലെ ദേശീയ സ്റ്റേഡിയത്തിന് ധ്യാൻചന്ദ് ദേശീയ സ്റ്റേഡിയം എന്ന പേര് നൽകുകയുണ്ടായി. കായിക രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന്റെ പേരിൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾക്ക്
എല്ലാവർഷവും അവാർഡ് നൽകിവരുന്നു. ഇന്ത്യൻ മനസ്സുകളിൽ മാത്രമല്ല ലോക മനസ്സുകളിൽ തന്നെ ഇന്നും ജീവിക്കുന്ന ഹോക്കി മാന്ത്രികനാണ് ധ്യാൻചന്ദ്.

Leave a Reply

Your email address will not be published. Required fields are marked *