നടി കോഴിക്കോട് ശാരദ അന്തരിച്ചു

നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.സിനിമ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. 1979-ല്‍ അങ്കക്കുറിയാണ് ആദ്യ സിനിമ.

ചെറിയ വേഷങ്ങളിലാണെങ്കിലും ശാരദ തനതായ തനതായ സംസാര ശൈലിയും അഭിനയപാടവവും കൊണ്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *