പരിപാടിക്കിടയില്‍ ആരാധകന് നേര്‍ക്ക് മൂത്രമൊഴിച്ച് റോക്ക് ഗായിക; സംഭവം വിവാദമായപ്പോള്‍ ക്ഷമാപണം

സംഗീത പരിപാടിക്കിടയിൽ അമേരിക്കന്‍ ഗായിക ആരാധകന്റെ മുഖത്ത് മൂത്രമൊഴിച്ചു. റോക്ക്സ്റ്റാര്‍ സോഫിയ യുറിസ്റ്റയാണ് ഇത്തരത്തില്‍ ലോകത്തെ തന്നെ അമ്പരിപ്പിക്കുന്ന പ്രവര്‍ത്തി ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയ പ്രചരിച്ചതോടെ സംഭവം വൈറലായി കഴിഞ്ഞു. കാര്യം അത്ര പന്തിയല്ലെന്ന മനസ്സിലായ ഗായിക തന്‍റെ പ്രവര്‍ത്തിയില്‍ ഖേദിക്കുന്നതായി പറഞ്ഞ് തടിതപ്പി.

‘ മൂത്രമൊഴിക്കണം പക്ഷെ ശുചിമുറിയിലേക്ക് പോകാൻ വയ്യാ, അതിനാൽ ഒരു കാര്യം ചെയ്യാം എന്നു പറഞ്ഞുകൊണ്ട് ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തി അദ്ദേഹത്തിന്‍റെ മുഖത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. മൂത്രമൊഴിക്കുന്നതിനിടയിൽ സോഫിയ ഗാനവും ആലപിക്കുന്നുണ്ട്. സംഭവം ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഫിയ ആരാധകന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയായിരുന്നു.

ഡെയ്റ്റോണ ബീച്ച് പോലീസിന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് ആളുകൾ സംഭവം പോലീസ് ശ്രദ്ധയിൽ കൊണ്ടുവന്നതോടെ പരാതി നൽകുവാൻ പോലീസ് നിർദേശം നൽകുകയായിരുന്നു. തുടർന്ന് ക്രിമിനൽ അന്വഷണ സംഘം സംഭവം അന്വഷിക്കുകയായിരുന്നു. തുടർന്ന് സംഭവം വിവാദമായതോടെ ക്ഷമാപണവുമായി സോഫിയ രംഗത്ത് എത്തുകയായിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സോഫിയ ക്ഷമാപണം നടത്തിയിരിക്കുന്നത്.

താരത്തിന്‍റെ വാക്കുകള്‍

ഡെയ്റ്റോണയില്‍ നടന്ന റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവലിലെ എന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നി. സംഗീതത്തിലും വേദിയിലും എന്റെ അതിരുകളെ എല്ലായ്പ്പോഴും ഞാന്‍ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ രാത്രി പക്ഷേ, അത് വളരെ കൂടിപ്പോയി. എന്നെ സംബന്ധിച്ച് എന്റെ കുടുംബവും ബാന്‍ഡും ആരാധകരുമാണ് മറ്റെന്തിനേക്കാളും വലുത്. അവരെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാനൊരു ‘ഷോക്ക് ആര്‍ട്ടിസ്റ്റ്’ അല്ല. എപ്പോഴും സംഗീതത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കാറ്.’

Leave a Reply

Your email address will not be published. Required fields are marked *