കൺജുറിങ് സിനിമയുടെ മൂന്നാം ഭാഗമോ?സബ്യസാചിയുടെ പുതിയ പരസ്യത്തിനെതിരെ കടുത്ത വിമർശനം

പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജിയുടെ പുതിയ പരസ്യത്തിനെതിരെ കടുത്ത വിമർശനം. മുൻപ് സബ്യസചി പുറത്തിറക്കിയ ഉത്തരേന്ത്യൻ സ്ത്രീകൾ വിവാഹത്തിന് ശേഷം ധരിക്കുന്ന മംഗൾസൂത്രയുടെ പരസ്യത്തിനും വിമർശനം നേരിട്ടിരുന്നു.അന്ന് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്ന മോഡലുകളുടെ വസ്ത്രധാരണം ശരിയല്ല എന്നതായിരുന്നു പ്രധാന വിമർശനം. ഇപ്പോഴിതാ പുതിയ പരസ്യവും വിമർശനം നേരിടുകയാണ്. പരസ്യത്തിൽ അഭിനയിച്ചിരിക്കുന്ന മോഡലുകൾ ചിരിക്കുന്നില്ലയെന്ന് കാട്ടിയാണ് വിമർശനം. എന്തിനാണ് മോഡലുകൾ ഇത്ര ഗൗരവത്തിൽ നിൽക്കുന്നത്, എന്തോ മാരക രോഗം ബാധിച്ചവരെ പോലുണ്ട് എന്നൊക്കെയാണ് വിമർശനങ്ങൾ. മറ്റുചിലരാകട്ടെ കൺജുറിങ് സിനിമയുടെ മൂന്നാംഭാഗമാണോയെ ന്നും ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ശവസംസ്കാര ശേഖരങ്ങളിൽ ഒന്നാണെന്നും കമന്റുകൾ വന്നു.


ബോളിവുഡ് താരങ്ങളുടെ NO:1 ഡിസൈനറായ ഇവർ വസ്ത്രങ്ങൾക്കു പുറമേ ഡിസൈനിങ്ങിലും മേക്കിങ്ങിലും വ്യത്യസ്തത കൊണ്ടുവരാറുണ്ട്. ഇവരുടെ ഏറ്റവും പുതിയ ആഭരണ ശേഖരണത്തിന്റെതാണ് പരസ്യം. 22 കാരറ്റ് സ്വർണത്തിൽ അൺകട്ട് – ബ്രില്യന്റ് കട്ട് ഡയമണ്ട്,ഒപാൽസ്, പേൾ, എമറാൾഡ്,അക്വാമറൈൻ, എന്നിവയാൽ മനോഹരമാക്കിയ ആഭരണങ്ങളുടെ പരസ്യമായിരുന്നു ഇത്. പരസ്യത്തിൽ പ്രധാനമായും മൂന്ന് മോഡലുകളാണ് അഭിനയിച്ചിരിക്കുന്നത്.

ഗൗരവത്തിൽ നിൽക്കുന്ന മോഡലുകളുടെ ഫോട്ടോ ഒരാൾ എഡിറ്റ് ചെയ്ത് ചിരിക്കുന്ന രൂപത്തിലാക്കി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. സബ്യസാചിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും പരസ്യം പങ്കുവെച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *