സോൾട്ട് ആന്‍റ് പെപ്പർ ഫെയിം കേളു മൂപ്പന്‍ അന്തരിച്ചു

സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയില്‍ മൂപ്പന്‍റെ വേഷം കൈകാര്യം ചെയ്ത നിട്ടാനി കേളു(നടൻ മൂപ്പൻ വരയാൽ)അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

സോൾട്ട് ആന്റ് പെപ്പറിലെ മൂപ്പന്‍റെ വേഷം ചെയ്തത് കേളുവായിരുന്നു. ഈ സിനിമയ്ക്ക് പുറമെ പഴശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും കേളു അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് കൽപറ്റയിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ – മീനാക്ഷി. മക്കൾ- പുഷ്പ, രാജൻ, മണി, രമ

Leave a Reply

Your email address will not be published. Required fields are marked *