“സന്തോഷത്തിന്റെ ഒന്നാം രഹസ്യം ” സൈന പ്ലേ ഒടിടി യിൽ


റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി,നീരജ് രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോൺ പാലത്തറ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” സന്തോഷത്തിന്റെ ഒന്നാം ദിവസം”(Joyful Mystery)
സൈന പ്ലേ ഒടിടി യിൽ റിലീസായി.

ലിവിംങ് ടുഗെതറിലൂടെ ഒന്നിച്ച് മുന്നോട്ട് പോകുന്ന മാധ്യമ പ്രവർത്തകയായ മരിയയുടെയും അഭിനയ മോഹിയായ ജിതിന്റെയും ജീവിതം മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.ഒരു കാറിനുള്ളിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ഈ ചിത്രം മധുരവും കയ്പും നിറഞ്ഞ അവരുടെ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നു.


ഷിജോ കെ ജോർജ്ജ് നിർമ്മിക്കുന്ന ഐ ചിത്രത്തിന്റെ ഛായാഗ്രഹണം സജി ബാബു നിർവഹിക്കുന്നു.
സംഗീതം-ബേസിൽ ജോസഫ്,സൗണ്ട് ഡിസൈൻ- അരുൺ വർമ്മ, കോസ്റ്റ്യൂസ്-, സ്വപ്ന റോയി,ഡിസൈൻ-ദിലീപ് ദാസ്.നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് പ്രേക്ഷകരുടെ അംഗീകാരം നേടിയ ചിത്രമാണ് “സന്തോഷത്തിന്റെ ഒന്നാം ദിവസം “. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *