മോഡലിംഗിലേക്ക് ചുവടുറപ്പിച്ച് സാറ ടെന്‍ഡുല്‍ക്കര്‍

സാറ ഇതുവരെ അറിയപ്പെട്ടിരുന്നത് സച്ചിന്‍ടെന്‍ഡുക്കറുടെ മകള്‍ എന്ന നിലയിലാണ്. എന്നാല്‍ ഇനിമുതല്‍ അങ്ങനെയല്ല..മോഡലിംഗിലേക്കാണ് സാറ ചുവടുവയ്ക്കുന്നത്.


മോഡലിങ് താൻ പ്രഫഷനായി സ്വീകരിക്കുന്നു എന്ന സാറയുടെ പ്രഖ്യാപനമായാണ് നീക്കത്തെ ഫാഷൻ ലോകം കാണുന്നത്.
പ്രമുഖ ബ്രാൻഡിന്റെ പ്രമോഷണൽ വിഡിയോയിലാണ് 24 വയസ്സുകാരിയായ സാറ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള വെയിൽസിൽ നിന്നുള്ള നടിയും മോഡലുമായ ബനിത സന്ധു, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ജയ്‌ദേവ് ഷ്‌റോഫിന്റെ മകൾ ടാനി ഷ്‌റോഫ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും സാറ പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CXJAxrnhUU2/

ചിത്രങ്ങൾ പുറത്തുവന്നതോടെ സച്ചിന്റെ ആരാധകർ ഉൾപ്പെടെ ഒട്ടേറെപ്പേർ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *